- Trending Now:
മീനങ്ങാടി ഗവ.പോളിടെക്നിക്ക് കോളേജിന്റെ കീഴിൽ ചുണ്ടേലിൽ പ്രവർത്തിക്കുന്ന ഗവ.ഫാഷൻ ഡിസൈനിംഗ് & ഗാർമെന്റ് ടെക്നോളജിയിലേക്ക് ഇംഗ്ലീഷ് അധ്യപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബി.എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 3ന് രാവിലെ 11ന് മീനങ്ങാടി പോളിടെക്നിക്ക് കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിന് കീഴിലുളള മങ്കട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. 50 ശതമാനം മാർക്കോടെ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നോ സർവകലാശാല അംഗീകരിച്ചതോ ആയ ഇംഗ്ലീഷ് വിഷയത്തിൽ മാസ്റ്റർ ബിരുദവും, ബി.എഡും കൂടാതെ സെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ അഞ്ചിന് രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്ക് കോളേജിൽ നേരിട്ട് ഹാജരാവണം.
വയനാട് സിവിൽ ജുഡീഷ്യൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ അതിവേഗ കോടതികളിൽ ഒഴിവുവരുന്ന കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, എൽ.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായുള്ള പാനലിലേക്ക് നീതിന്യായ വകുപ്പിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തിൽ ഇതര വകുപ്പുകളിൽ നിന്നും വിരമിച്ചവരെയും സമാന പ്രവർത്തി പരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷകർക്ക് 62 വയസ്സ് പൂർത്തിയാകാൻ പാടില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൽപ്പറ്റ, വയനാട് 673122 എന്ന വിലാസത്തിലോdtcourtkpt@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. ഒക്ടോബർ 10 ന് വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ 04936 202277.
വയനാട് എഞ്ചിനീയറിംഗ് കോളേജിൽ സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ കം പമ്പ് ഓപ്പറേറ്റർ, പമ്പ് ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. സെക്യൂരിറ്റി യോഗ്യത- എസ്.എസ്.എൽ.സി, ഡ്രൈവിംഗ് ലൈസൻസ് അഭികാമ്യം, വിമുക്ത ഭടന്മാർക്ക് മുൻഗണന നൽകും. ഇലക്ട്രീഷ്യൻ കം പ്ലംബർ-എസ്.എസ്.എൽസി, ഐ.ടി.ഐ, വയർമാൻ ലൈസൻസ്, മുൻ പരിചയം അഭികാമ്യം. പമ്പ് ഓപ്പറേറ്റർ- വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയം. കോളേജിനടുത്തുള്ളവർക്ക് മുൻഗണന നൽകും. ഓഫീിസ് അസിസ്റ്റന്റ് -പ്രീഡിഗ്രി,പ്ലസ്ടൂ, ടൈപ്പ് റൈറ്റിംഗ് മലയാളം, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം, മുൻപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 3 ന് രാവിലെ 10 ന് കോളേജ് പി.ടി.എ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷകരുടെ പ്രായം 01.01.2023 -ൽ 18 വയസ്സ് പൂർത്തിയാക്കേണ്ടതും. 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ് അപേക്ഷകൾ 17.10.2023 വൈകീട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0485 2814205.
എറണാകുളം ജില്ലയിലെ മരട് എയുഡബ്ലിയുഎം (AUWM) ക്യാമ്പസിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻറ് അഗ്രി പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലേക്ക് എൻഎബിഎൽ അക്രഡിറ്റഡ് മൈക്രോബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ള എംഎസ് സി മൈക്രോബയോളജി പാസ്സായ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട് (ഒഴിവ് - 1). എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് (3 മാസം). താല്പര്യമുളള ഉദ്യോഗാർത്ഥികൾ 'വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസൽ രേഖകൾ സഹിതം ഒക്ടോബർ 13 ന് രാവിലെ 11 ന് നേരിട്ട് ഹാജരാകണം. വിലാസം സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻറ് അഗ്രി പ്രോഡക്ട്സ്, നെട്ടൂർ .പി.ഒ, 682040. ഫോൺ 9447393456.
ഇടുക്കി സർക്കാർ എഞ്ചിനീയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ് വിഷയത്തിൽ എം.ടെക് അല്ലെങ്കിൽ എം.ഇ ബിരുദാനന്തര ബിരുദമാണ് യോഗ്യത, പി.എച്ച്.ഡിയും മുൻ പരിചയവും അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ഒക്ടോബർ 04 ന് രാവിലെ 11 മണിക്ക് കോളജ് ഓഫീസിൽ അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862233250, www.gecidukki.ac.in.
കേരള സർക്കാർ സ്ഥാപമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളജുകളിലെ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്സിംഗ്) - തിളപ്പറമ്പ, ധർമടം, താനൂർ, നൂറനാട്, കോന്നി), ലക്ചറർ (നഴ്സിംഗ്) - ഉദുമ, മലമ്പുഴ, പള്ളുരുത്തി, തളിപ്പറമ്പ, ധർമ്മടം, താനൂർ, നൂറനാട്, കോന്നി, നെയ്യാറ്റിൻകര, വർക്കല) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 15 ഉം ലക്ചറർ തസ്തികയിൽ 25 ഒഴിവുമുണ്ട്. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: 0471 2302400, www.simet.in
കോഴിക്കോട് ഗവ. സ്കൂൾ ഓഫ് നഴ്സിംഗിൽ 2023 അധ്യയന വർഷത്തിലെ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്ക് താൽക്കാലികമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇന്റർവ്യു ഒക്ടോബർ ആറിന് നടക്കും. മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഹാജരാവണം. ഇതിന് പുറമെ ഹാജരാവേണ്ടവർ: പെൺകുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റിൽ 100 വരെ, ആൺകുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റിൽ 45 വരെ, റിസർവേഷൻ മെറിറ്റ് ലിസ്റ്റിൽ എല്ലാവരും, പെൺകുട്ടികളുടെ എസ്.സി വെയിറ്റിംഗ് ലിസ്റ്റിൽ 25 വരെ, എസ്.ടി വെയിറ്റിംഗ് ലിസ്റ്റിൽ 10 വരെ, മുസ്ലീം വെയിറ്റിംഗ് ലിസ്റ്റിൽ 32 വരെ, ഈഴവ വെയിറ്റിംഗ് ലിസ്റ്റിൽ 30 വരെ, ഇ ഡബ്ല്യു എസ് വെയിറ്റിംഗ് ലിസ്റ്റിൽ 30 വരെ, വിശ്വകർമ വെയിറ്റിംഗ് ലിസ്റ്റിൽ 10 വരെ, ഒ ബി എച്ച് വെയിറ്റിംഗ് ലിസ്റ്റിൽ അഞ്ച് വരെ, ധീവര വെയ്റ്റിംഗ് ലിസ്റ്റിൽ 10 വരെ, ഒ ഇ സി വെയിറ്റിംഗ് ലിസ്റ്റിൽ ആറ് വരെ, ആൺകുട്ടികളുടെ വെയിറ്റിംഗ് എസ്.സി വെയിറ്റിംഗ് ലിസ്റ്റിൽ അഞ്ച് വരെ. ഇവർ ഇന്റർവ്യുവിനും കായികക്ഷമതാ പരിശോധനക്കുമായി ആവശ്യപ്പെട്ട രേഖകളുടെ അസലുമായി ഒക്ടോബർ ആറിന് രാവിലെ ഒമ്പത് മണിക്ക് പ്രിൻസിപ്പൽ ഇൻചാർജ്, ഗവ. സ്കൂൾ ഓഫ് നഴ്സിംഗ് മുമ്പാകെ ഹാജരാകേണ്ടതാണ്.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം (മാസം 30,000 രൂപ) അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ (അലോപ്പതി) നിയമിക്കുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 10ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. എം.ബി.ബി.എസും ടി.സി.എം.സി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
ആലപ്പുഴ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ.യിൽ (വനിത) എംപ്ലോയബിലിറ്റി സ്കിൽ, സർവെയർ ട്രേഡ് എന്നിവയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
എം.ബി.എ. അല്ലെങ്കിൽ ബി.ബി.എ.യും രണ്ടു വർഷത്തെ പരിശീലനവും/ സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമികസ് എന്നിവയിൽ ബിരുദവും രണ്ടു വർഷത്തെ പരിശീലനവുമാണ് സ്കിൽ ഇൻസ്പെക്ടറുടെ യോഗ്യത. സർവേയർ ഇൻസ്ട്രക്ടർക്ക് സിവിൽ എൻജിനീയറിംഗിൽ 4 വർഷ ബിരുവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സർവെയർ ട്രേഡിലുള്ള എൻ.ടി.സി./ എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സർവേയർ യോഗ്യതയുള്ളവർ ഒക്ടോബർ 4ന് രാവിലെ 11നും സ്കിൽ ഇൻസ്ട്രക്ടർ യോഗ്യതയുള്ളവർ 5ന് രാവിലെ 11നും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കോളജ് ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0479-2457496
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ ഐ.സി.ഡി.എസിനും കീഴിൽ ജാഗ്രത സമിതിയിൽ പ്രവർത്തിക്കുന്നതിന് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സോഷ്യൽ വർക്ക്/സൈക്കോളജി/വിമൺ സ്റ്റഡീസ്/ജെൻഡർ സ്റ്റഡീസ്/ സോഷ്യോളജി എന്നിവയിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ അനുബന്ധ രേഖകളുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് പുറക്കാട് ഗ്രാമപഞ്ചായത്തിൽ എത്തണം. പുറക്കാട് ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഫോൺ: 0477 2272031.
കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ പഠിപ്പിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡ്, സെറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകൾ സഹിതം ഒക്ടോബർ അഞ്ചിന് രാവിലെ പത്തിന് ഓഫീസിൽ ഹാജരാകണം. ഫോൺ: 0494 2608692.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.