- Trending Now:
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മിനി വ്യവസായ എസ്റ്റേറ്റുകളിൽ ഒഴിവുള്ള വ്യവസായ ഷെഡുകൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള വനിതകൾക്ക് അനുവദിക്കുന്നതിനുള്ള കരീപ്ര, പത്തനാപുരം മിനി വ്യവസായ എസ്റ്റേറ്റുകളിലെയും ജനറൽ വനിതാ വിഭാഗത്തിലുള്ള കരീപ്ര വ്യവസായ എസ്റ്റേറ്റി ലേയും ഷെഡുകളാണ് അനുവദിക്കുന്നത്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ പദ്ധതിരേഖ, തിരിച്ചറിയൽ രേഖകൾ സഹിതം ഏപ്രിൽ 29നകം ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രം മാനേജർക്കോ അപേക്ഷ സമർപ്പിക്കണം. ഫോൺ- 0474 2748395.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.