- Trending Now:
കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ, പാരാവെറ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്താനുള്ള വാക്-ഇൻ-ഇന്റർവ്യൂ ഡിസംബർ 19ന് നടക്കും. രാവിലെ 11 ന് വെറ്ററിനറി സർജന്റെയും ഉച്ചയ്ക്ക് രണ്ടു മുതൽ പാരാവെറ്റിന്റെയും ഇന്റർവ്യൂ നടക്കും. കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഇന്റർവ്യൂ. വെറ്ററിനറി സർജൻ തസ്തികയിലേക്ക് ബി.വി.എസ്.സിയും എ.എച്ചും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും വേണം. പാരാവെറ്റിന് അപേക്ഷിക്കാൻ വി.എച്ച്.എസ്.ഇ. ലൈവ്സ്റ്റോക്ക് ഡയറി പൗൾട്രി മാനേജ്മെന്റ് കോഴ്സ് പാസായിരിക്കണം. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ നിന്ന് ലഭിച്ച ആറു മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ്-ഫാർമസി നഴ്സിംഗ് സ്റ്റൈപ്പൻഡറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണം. ഇവരുടെ അഭാവത്തിൽ എച്ച്.എസ്.ഇ. ലൈവ്സ്റ്റോക്ക് ഡയറി പൗൾട്രി മാനേജ്മെന്റ് കോഴ്സ് പാസായവരോ വി.എച്ച്.എസ്.ഇ. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ/ സ്മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ എന്നിവയിൽ ഏതെങ്കിലും കോഴ്സ് പാസായവരെയും പരിഗണിക്കും. എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. വിശദവിവരത്തിന് ഫോൺ: 0481 2563726.
സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗൺസിലർമാരെ താത്കാലികമായി നിയമിക്കുന്നു. ജനുവരി മുതൽ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ല്യു, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസലിങ്, സൈക്കോതെറാപ്പി എന്നിവയിൽ പി.ജി.ഡിപ്ലോമ എന്നിവയിൽ ഒരു യോഗ്യതയുള്ള 20നും 50നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ 22ന് മുൻപ് അതത് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ, സ്റ്റേറ്റ് വിമൻ ആന്റ് ചിൽഡ്രൻ സെൽ, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471 2338100. ഇ-മെയിൽ: spwomen.pol@kerala.gov.in.
പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ ഒഴിവുള്ള ഒരു ട്രേഡ്സ്മാൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ ഡീസൽ മെക്കാനിക്ക് അല്ലെങ്കിൽ മെക്കാനിക്ക് എൻജിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. അഭിമുഖം ഡിസംബർ ഡിസംബർ 20ന് രാവിലെ പത്തിന് കോളേജിൽ നടക്കും. ഫോൺ: 04933 227253.
തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് വിനിയോഗവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (DGP)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വജിയം, അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയാണ് യോഗ്യത. 18നും 30നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തിരൂർ പോസ്റ്റ്, തെക്കുമ്മുറി, മലപ്പുറം ജില്ല, പിൻ: 676105 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0494 2422696.
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് ഫിസിഷ്യൻ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 23നു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിൽ നടപ്പാക്കുന്ന സിക്കിൾ സെൽ അനീമിയ പദ്ധതിയിലെ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കും, ജില്ലാ പഞ്ചായത്ത് ജില്ലാ ആയുർവേദ ആശുപത്രി കേന്ദ്രീകരിച്ച് നടത്തുന്ന സമഗ്ര പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പദ്ധതിയിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്കും ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ലാബ് ടെക്നീഷ്യൻ യോഗ്യത ബിഎസ്.സി എം.എൽ.റ്റി അല്ലെങ്കിൽ ഡി.എം.എൽ.റ്റി. യോഗ ഇൻസ്ട്രക്ടർ യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ യോഗ കോഴ്സ്. പ്രായപരിധി 18 നും 50 നും മദ്ധ്യേ. ലാബ് ടെക്നീഷ്യൻ കൂടിക്കാഴ്ച ഡിസംബർ 26 ന് രാവിലെ 10.30 നും, യോഗ ഇൻസ്ട്രക്ടർ കൂടിക്കാഴ്ച രാവിലെ 11.30 നും കൽപ്പറ്റ എസ്.പി ഓഫീസിന് സമീപമുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ബിൽഡിംഗ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. ഫോൺ: 04936 203906.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.