- Trending Now:
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (ഗേൾസ്) നിലവിലുള്ള എച്ച്.എസ്.എസ്.ടി ഫിസിക്കൽ സയൻസ് ഒഴിവിലേക്ക് 2023-24 അധ്യയനവർഷം കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്കൂളുകളിൽ താമസിച്ചു പഠിപ്പിക്കാൻ താൽപര്യമുള്ളവർ അപേക്ഷിച്ചാൽ മതിയാകും. പട്ടിക വർഗവിഭാഗത്തിൽപ്പെട്ടവർക്ക് ഇന്റർവ്യൂവിന് പ്രത്യേക വെയ്റ്റേജ് മാർക്ക് ഉണ്ടായിരിക്കും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യതാപ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും മേയ് 31ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പായി പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി , കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി പി.ഒ -686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭ്യമാക്കണം. ഫോൺ 04828-202751
കൈനകരി ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ താത്ക്കാലിക ഓവർസിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ ഐ.റ്റി.ഐ.യിൽ നിന്നുള്ള രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പുകൾ എന്നിവ സെക്രട്ടറി, കൈനകരി ഗ്രാമപഞ്ചായത്ത്, കൈനകരി പി.ഒ, ആലപ്പുഴ എന്ന വിലാസത്തിലോ, kainakarigp@gmail.com എന്ന ഇ-മെയിലിലോ മെയ് 20നകം നൽകണം. ഫോൺ: 9496043657.
ചാലക്കുടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യുവാൻ താല്പര്യമുള്ള വനിതകളായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രതിമാസം 22, 000 രൂപയാണ് വേതനം. യോഗ്യരായവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 18 ന് മുൻപ് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680 307 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0480 2706100
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള വനിതകളായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. നിയമന കാലാവധി പരമാവധി 2024 മാർച്ച് 31 വരെയായിരിക്കും. കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം അനിവാര്യമാണ്. പ്രതിമാസ വേതനം 19,950 രൂപ. വിദ്യാഭ്യാസ യോഗ്യത: നിശ്ചിത ട്രേഡിൽ ലഭിച്ച ടെക്നിക്കൽ ഹയർ സെക്കണ്ടറി ലിവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ വിജയം അല്ലെങ്കിൽ എസ് എസ് എൽ സി വിജയവും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / കേരള എഞ്ചിനീയറിംഗ് പരീക്ഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിൽ നിശ്ചിത ട്രേഡിലുള്ള വിജയം. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 18നു മുൻപായി ട്രൈബൽ ഡവലപ്പ്മെന്റ് ആഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ആഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി - 680307 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ഈ വിഷയത്തിൽ ഉയർന്ന യോഗ്യതയുള്ളവരേയും പരിഗണിക്കുന്നതാണ്.
കട്ടപ്പന ഗവ. ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ എൻടിസി/എൻഎസിയും 3 വർഷത്തെ പ്രവൃത്തിപരിചയവും ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ മെയ് 19 ന് വെള്ളിയാഴ്ച രാവിലെ 10.30 ന് കട്ടപ്പന ഗവ. ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868 272216.
ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിലെ വിവിധ പഠന വകുപ്പുകളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. വയലിൻ, സംസ്കൃതം വിഭാഗങ്ങളിൽ അതിഥി അധ്യാപക നിയമനത്തിന് അപേക്ഷിക്കുന്നവർ നിശ്ചിത യോഗ്യതക്കൊപ്പം കോളേജ് വിദ്യാഭ്യാസ വകുപ്പ്, കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സംസ്കൃതം വിഭാഗത്തിലെ അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ മേയ് 23 രാവിലെ 10 മണിക്കും, വയലിൻ വിഭാഗത്തിലെ അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ മേയ് 25 രാവിലെ 10 മണിക്കും ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടക്കും. ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരള നടനം) എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും. നിശ്ചിത യോഗ്യതയുള്ളതും താത്പര്യമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് മേയ് 30 രാവിലെ 9.30 ന് കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിലും സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് മേയ് 30 ഉച്ചക്ക് 1 മണിക്ക് കേളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിലും നേരിട്ട് പങ്കെടുക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ എച്ച്. ഡി. എസിനു കീഴിൽ ട്രെയിനി ഇ. സി. ജി. ടെക്നീഷ്യൻമാരെ നിയമിക്കുന്നു. യോഗ്യത: വിഎച്ച്എസ്ഇ (ഇ.സി.ജി. ടെക്നീഷ്യൻ, ടി എം ടി യിൽ പ്രവർത്തിപരിചയം ) കാർഡിയോ വസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമ (ഇ.സി.ജി, പ്രവർത്തിപരിചയം അഭികാമ്യം) സ്റ്റൈപെന്റോടു കൂടി ഒരു വർഷ കാലവധിയിലാണ് നിയമനം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പും സഹിതം മെയ് 17ന് രാവിലെ 10.30 ന് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ ഹാജരാകേണ്ടതാണ്.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഒരു വർഷ കാലാവധിയിൽ താൽകാലികമായി എച്ച്.ഡി.എസിന് കീഴിൽ ട്രെയിനി ടി.എം.ടി ടെക്നിഷ്യൻമാരെ നിയമിക്കുന്നു. യോഗ്യത: വിഎച്ച്എസ്ഇ (ഇ.സി.ജി. ടെക്നീഷ്യൻ, ടി എം ടി യിൽ പ്രവർത്തിപരിചയം ) കാർഡിയോ വസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമ (ഇ.സി.ജി, ടി .എം . ടി എന്നിവയിൽ പ്രവർത്തിപരിചയം അഭികാമ്യം) രണ്ട് ഒഴിവുകൾ ഉണ്ട്. സ്റ്റൈപെന്റ് ആയി 10000 രൂപ ലഭിക്കും. താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ 17ന് രാവിലെ 10.30ന് ഇന്റർവ്യൂനായി എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്:0484-2754000
പീച്ചിയിലുള്ളേ കേരള വന ഗവേഷണ സ്ഥാപനത്തിലേക്ക് പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ബയോടെക്നോളജിയിലോ ബോട്ടണിയിലോ ഒന്നാം ക്ലാസ് ബിരുദം. 19,000 രൂപ പ്രതിമാസ വേതനം. അപേക്ഷകർ മെയ് 23ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2690111
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഇടുക്കി ഐടിഡിപിയുടെ പ്രവർത്തന മേഖലയിലുള്ള കുമളി മന്നാംകുടിയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പഠന മുറിയിലേക്കുള്ള ഫെസിലിറ്റേറ്റർ കൂടിക്കാഴ്ച മെയ് 23 ന് രാവിലെ 11 ന് പീരുമേട് അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിൽ നടക്കും. പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ട മന്നാംകുടി കോളനിയിലോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നവരും മന്നാൻ ഭാഷ അറിയുന്നവരും അഭ്യസ്തവിദ്യരുമായ യുവതി യുവാക്കൾക്ക് കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബി.എഡ്, ഡി.എഡ്/ ടി.ടി.സി യോഗ്യതയുള്ളവർക്ക് മുൻഗണന. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹാജറിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222399, 9496070357.
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ/ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 22. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്കാലികമായി ടെക്നീഷ്യൻ (ബയോടെക്നോളജി) തസ്തികയിൽ നിയമനം നടത്തുന്നതിന് മെയ് 25ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.എസ്.സി, ബി.എസ്.സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. (ഈ വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.
ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സ്കൂളിലേക്ക് അക്കൗണ്ട് ഓഫീസറെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥികൾ ബി.കോം/എം.കോം വിദ്യാഭ്യാസ യോഗ്യതയും, അക്കൗണ്ടുകൾ, നികുതി, ഓഡിറ്റ്, ടാലി-9 എന്നിവയിൽ നാലു വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. എൽ.സി. ഓപ്പണിംഗ്, ക്രെഡിറ്റ് സൗകര്യങ്ങൾ മുതലായവയ്ക്കായി ബാങ്കുകളുമായി ഇടപഴകുന്നതിലുള്ള അനുഭവ പരിചയം അധിക യോഗ്യതയായി കണക്കാക്കും. മാസശമ്പളം ഒ.എം.ആർ. 300-400. താൽപര്യമുളളവർ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്പോർട്ട്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് 18 നു മുമ്പ് eu@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/43/45.
പത്തനംതിട്ട ഇലന്തൂർ സർക്കാർ കോളജിൽ 2023-24 അക്കാദമിക് വർഷത്തേക്ക് അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 15 മുതൽ 19 വരെ നടക്കും. മേയ് 15 ന് രാവിലെ 10.30 ന് മലയാളം, 11.30 ന് സംസ്കൃതം, ഉച്ചയ്ക്ക് രണ്ടിന് ഹിന്ദി, മേയ് 17 ന് രാവിലെ 11 ന് ഇംഗ്ലീഷ്, മേയ് 18 ന് രാവിലെ 10.30 ന് കൊമേഴ്സ്, മേയ് 19 ന് രാവിലെ 10.30 ന് കെമിസ്ട്രി ഉച്ചയ്ക്ക് രണ്ടിന് ബോട്ടണി എന്നീ സമയങ്ങളിൽ അഭിമുഖം നടത്തും. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുളള യോഗ്യരായ ഉദ്യോഗാർഥികൾ, യോഗ്യത, പ്രവർത്തി പരിചയം, പാനൽ രജിസ്ട്രേഷൻ തുടങ്ങിയവയുടെ അസൽ രേഖകൾ സഹിതം കോളജിൽ ഹാജരാകണം. വെബ് സൈറ്റ് : www.gcelanthoor.ac.in
എംപ്ലോയബിലിറ്റി സെന്റർ മുഖാന്തിരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായവർ മെയ് 17-ന് രാവിലെ 10-ന് ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. പ്രായപരിധി 35 വയസ്. ഫോൺ: 0477-2230626, 8304057735 തസ്തിക, യോ?ഗ്യത, നിയമന സ്ഥലം എന്നിവ ചുവടെ സെയിൽസ് ഓഫീസർ (യോഗ്യത: ബിരുദം, നിയമനം- ആലപ്പുഴ) ഗോൾഡ് ലോൺ ഓഫീസർ (ബിരുദം, ആലപ്പുഴ), ബ്രാഞ്ച് ഓപ്പറേഷൻ ഓഫീസർ (ബിരുദം, ആലപ്പുഴ), ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ (ബിരുദവും ബാങ്കിങ് ഓപ്പറേഷൻ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, ആലപ്പുഴ) കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം, ടു വീലർ ലൈസൻസ്), ബ്രാഞ്ച് മാനേജർ (ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം ആലപ്പുഴ), സെയിൽസ് ക്വാളിറ്റി മാനേജർ (സ്ത്രീകൾ, ബിരുദം/ ബിരുദാനന്തര ബിരുദം, കായംകുളം), കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് (സ്ത്രീകൾ, ബിരുദം, കായംകുളം), സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷന്മാർ, ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ, കായംകുളം), സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷന്മാർ, ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ, കായംകുളം).
തകഴി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഡിപ്ലോമ (സിവിൽ എൻജിനീയറിങ്ങ്), ഐ.ടി.ഐ ഡ്രാഫ്റ്റ്സമാൻ സിവിൽ, ഐ.ടി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ അസൽ രേഖകളും ബയോഡാറ്റയുമായി മെയ് 19ന് രാവിലെ 10-ന് ഗ്രാമപഞ്ചായത്തിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477- 2274253.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.