Sections

തൊഴിലവസരം: വിവിധ തസ്തികകളിലേക്ക് യോഗ്യതയ്ക്ക് അനുസരിച്ച് അപേക്ഷിക്കാം

Friday, Feb 03, 2023
Reported By Admin

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു


ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

കോട്ടത്തറ ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.പി.ടി അല്ലെങ്കിൽ ഫിസിയോതെറാപ്പിയിൽ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 18 നും 36 നും മദ്ധ്യേ. താത്പര്യമുള്ളവർ ഫെബ്രുവരി ഏഴിന് വൈകിട്ട് മൂന്നിനകം യോഗ്യത, പ്രായം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ആദിവാസി മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തിയവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8129543698, 9446031336

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മംഗലം ഐ.ടി.ഐയിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവ്വേയർ) തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. മൂന്ന് വർഷത്തെ സിവിൽ എൻജിനീയറിങ് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി ഫെബ്രുവരി ആറിന് രാവിലെ 11 ന് കോഴിക്കോട് എലത്തൂർ ഐ.ടി.ഐയിൽ (റെയിൽവേ സ്റ്റേഷൻ സമീപം) നടക്കുന്ന അഭിമുഖത്തിന് നേരിട്ട് എത്തണമെന്ന് ഉത്തരമേഖലാ ട്രെയിനിങ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ - 0495 -2371451, 0495-2461889

ഇലക്ട്രീഷൻ നിയമനം: കൂടിക്കാഴ്ച 13 ന്

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഇലക്ട്രീഷ്യൻ തസ്തിയിൽ താത്ക്കാലിക നിയമന കൂടിക്കാഴ്ച നടത്തുന്നു. ഫെബ്രുവരി 13 ന് രാവിലെ 10.30 ന് എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യത, ഇലക്ട്രീഷ്യൻ ട്രേഡിന് തുല്യമായ ഐ.ടി.ഐ സർട്ടിഫിക്കറ്റ്, കെ.എസ്.ഇ.എൽ.ബി നൽകുന്ന പെർമിറ്റ്/വയർമാൻ കോംപറ്റൻസി സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള രണ്ട് വർഷത്തെ പ്രവ്യത്തി പരിചയം നിർബന്ധം. മണ്ണാർക്കാട് താലൂക്ക് പരിധിയിലുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ യോഗ്യത, പ്രവ്യത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലുമായി അഭിമുഖത്തിന് നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ -04924 224549

ഓഫീസ് മാനേജ്മെന്റ് ട്രയിനി : അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ പട്ടികവർഗ യുവതീ യുവാക്കൾക്ക് ക്ലറിക്കൽ തസ്തികയിൽ പരിശീലനം നൽകുന്നതിനായി ഓഫീസ് മാനേജ്മെന്റ് ട്രയിനികളായി തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാരും, എസ്.എസ്.എൽ.സി പാസായവരുമായിരിക്കണം. 01/01/2022 ൽ 18 വയസ് പൂർത്തിയായവരും 01/01/2022 ൽ 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ്മാർക്കായി ലഭിക്കും. ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം 100000 (ഒരു ലക്ഷം രൂപ) രൂപയിൽ കവിയരുത്. (കുടുംബനാഥന്റെ/ സംരക്ഷകന്റെ് വരുമാനം) സർക്കാർ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്.

നിയമനം താൽകാലികവും, ഒരു വർഷത്തേക്ക് മാത്രവുമായിരിക്കും. അപേക്ഷാ ഫോം റാന്നി ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഉദ്യോഗാർഥികൾ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഒരു തവണ പരിശീലനം നേടിയവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഫോൺ - 0473 5 227 703.

മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു

പട്ടികവർഗ വികസന വകുപ്പിൽ കണ്ണൂർ ഐ ടി ഡി ഓഫീസിലും ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. എസ് എസ് എൽ സി പാസായ 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാത്തവരുമായ ജില്ലയിലെ പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് യോഗ്യത, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 15നകം കണ്ണൂർ ഐ ടി ഡി പി ഓഫീസിലോ ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സമർപ്പിക്കണം. ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0497 2700357.

ഗസ്റ്റ് ലക്ചറർ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഇക്കണോമിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇക്കണോമിക്സിൽ ബിരുദാനന്ത ബിരുദം (യു.ജി.സി നെറ്റ് ഉള്ളവർക്ക് മുൻഗണന). പ്രായപരിധി 21-41. താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ആറിനു രാവിലെ 11 നു കോളേജിൽ ഹാജരാകണം.

കമ്പനി സെക്രട്ടറി ഒഴിവ്

ആലപ്പുഴ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലേക്ക് കമ്പനി സെക്രട്ടറി തസ്തികയിൽ ജനറൽ വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗത്വം, ഐ.സി.എം.എ-യിൽ ഇന്റർമീഡിയറ്റ്/ഫൈനൽ ലെവൽ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ശമ്പളം 60,000 പ്രായപരിധി 2022 ജനുവരി 1 ന് 41 വയസ് കഴിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 9 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

അസിസ്റ്റന്റ് മാനേജർ ഒഴിവ്

കൊല്ലം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ (മൈൻസ്) തസ്തികയിൽ ജനറൽ വിഭാഗത്തിൽ സംവരണം ചെയ്തിരിക്കുന്ന ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ മൈനിംഗ്/ സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ്. മൈൻസ് മാനേജർ സർട്ടിഫിക്കറ്റ് (മെറ്റലിഫെറസ് മൈൻസ്) ശമ്പള സ്കെയിൽ പ്രതിമാസം 25,000 രൂപ. പ്രായപരിധി 2023 ജനുവരി 1 ന് 41 വയസ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

രജിസ്ട്രാർ നിയമനം

സംസ്ഥാന ഫാർമസി കൗൺസിലിൽ ഒഴിവുവന്ന സ്ഥിരം രജിസ്ട്രാർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ വില 500 രൂപ. പൂരിപ്പിച്ച അപേക്ഷ ഫോം ഫെബ്രുവരി 19 വൈകിട്ട് 5 മണിക്ക് മുൻപ് കൗൺസിൽ ഓഫീസിൽ ലഭിക്കണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ: www.kspconline.in ൽ ഉണ്ട്. ഫോൺ: 9961373770.

മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്

സാംസ്കാരിക വകുപ്പിന് കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ഒരു മോഹിനയാട്ടം അദ്ധ്യാപകന്റെ/ അദ്ധ്യാപികയുടെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരള കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിൽ ബിരുദം നേടിയവർ, പി ജി ഫൈനാർട്സിൽ യോഗ്യതയുള്ളവർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 'എ' ഗ്രേഡ്, 'ബി' ഗ്രേഡ് ആർട്ടിസ്റ്റുകൾക്കും, സ്കോളർഷിപ്പ് ജേതാക്കൾക്കും മുൻഗണന. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡേറ്റയും സഹിതം 'സെക്രട്ടറി', ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ് - 695 013 എന്ന വിലാസത്തിലോ, secretaryggng@gmail.com എന്ന മെയിൽ ID ലേക്കോ അപേക്ഷകൾ അയക്കാം. ഫെബ്രുവരി 14 വൈകിട്ട് 4 മണിക്കുമുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2364 771.

കണക്ക് ലക്ചറർ ഒഴിവ്

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള മാത്തമാറ്റിക്സ് ലക്ചറർ തസ്തികയിലേക്ക് നിയമനത്തിന് ഫെബ്രുവരി 6ന് രാവിലെ 11ന് കോളജിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത: എം.എസ്.സിയും നെറ്റും/എം.എസ്.സിയും എം.ഫില്ലും/എം.എസ്.സിയും എം.എഡും/എം.എസ്.സിയും ബി.എഡും. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റാ എന്നിവ സഹിതം നേരിൽ ഹാജരാകണം.

ലാബ് അസിസ്റ്റന്റ് ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ ലാബ് അസിസ്റ്റന്റ് തസ്തികയിൽ മൂന്ന് താൽക്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 15 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 - 41. നിയമാനുസൃത വയസിളവ് അനുവദിക്കും. വിദ്യാഭ്യാസ യോഗ്യത - പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. സയൻസ്, അഗ്രിക്കൾച്ചർ, ഫിഷറീസ് വിഷയങ്ങളിൽ ലബോറട്ടറി ജോലിയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം. കൂടുതൽ വിവരങ്ങൾക്ക് 0484 2422458

വാക്ക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.രണ്ട് വനിത, അഞ്ച് പുരുഷൻ തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത എസ്.എസ്.എൽ.സി, ഡിഎഎംഇയിൽ നിന്നുളള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 0484 2777489, 2776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയാം. പ്രായപരിധി 50 വയസ്സ് വരെ.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

ആറന്മുള എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി ആറിന് രാവിലെ 10 ന് കോളേജിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ : 9496231647.

ഡാറ്റാ എന്യൂമറേറ്റർ നിയമനം

ഫിഷറീസ് വകുപ്പ് മാനേജ്മെന്റ് ഓഫ് മറൈൻ ഫിഷറീസ് പദ്ധതിയിൽ ഉൾപ്പെടുത്തി മറൈൻ ഡാറ്റാ കലക്ഷൻ ആൻഡ് ജുവനൈൽ ഫിഷിങ് സർവ്വേ, ഇൻലാൻഡ് ഡാറ്റാ കലക്ഷൻ ആൻഡ് ഫിഷിങ് സർവ്വേ നടത്താനായി ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഫിഷറീസ് സയൻസ് വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ള 21നും 36നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാ ബത്ത ഉൾപ്പെടെ പ്രതിമാസം 25,000 രൂപ വേതനം ലഭിക്കും. താൽപര്യമുള്ളവർ ഫെബ്രുവരി എട്ടിന് രാവിലെ 10 മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2731081.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.