- Trending Now:
നെടുമങ്ങാട്, ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾ ടീച്ചർ ഇംഗ്ലീഷ്, ഗണിതം തസ്തികകളിൽ ഓരോ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഹൈസ്കൂൾ ടീച്ചർ ഇംഗ്ലീഷ് ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് ജൂൺ 16 ന് രാവിലെ 10.00 മണിക്കും ഹൈസ്കൂൾ ടീച്ചർ- ഗണിതം ഹൈസ്കൂൾ തലത്തിൽ ഗണിതം ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് ജൂൺ 16 ന് ഉച്ചയ്ക്ക് 01.30 മണിക്കും സ്കൂളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ, പകർപ്പ് എന്നിവ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0472 2812686 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
വെളളാർമല ജി.വി.എച്ച്.എസ്.സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഇ.ഡി. അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.കോം, എം.എ എക്കോണമിക്സ്, എം.എ ബിസിനസ്സ് എക്കോണമിക്സ്, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 14 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 04936 236690.
നെടുങ്കണ്ടം ഗവ. ഹൈസ്കൂളിൽ മുഴുവൻ സമയ ശുചീകരണ തൊഴിലാളിയുടെ താല്ക്കാലിക ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. താല്പര്യമുള്ളവർക്ക് ജൂൺ 15 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868 232094.
ദേവികുളം താലൂക്കിൽ അടിമാലി പട്ടിക വർഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് 2024 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് റസിഡൻഷ്യൽ ട്യൂട്ടർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിനായി ജൂൺ 15 ന് രാവിലെ 11 മണിക്ക് അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ബിരുദവും ബി എഡ് ഉം ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 25-40 നും ഇടയിൽ. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ബി എഡ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ഡി.ഇഎൽ.ഇഡി യോഗ്യത ഉള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 15 ന് രാവിലെ 10.30 ന് അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
വാമനപുരം അഡീഷണൽ പാലോട് ശിശു വികസന പദ്ധതി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന കല്ലറ ഗ്രാമപഞ്ചായത്തിലെ അംഗണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് വിജയിച്ചവർക്കും മുൻ പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. ഹെൽപ്പർ തസ്തികയിൽ എസ്.എസ്.എൽ.സി തോറ്റ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ നാല് വരെ. 2016 ൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0472-2841471.
പട്ടികവർഗ്ഗ വികസനവകുപ്പിൽ പട്ടികവർഗ്ഗ പ്രൊമോട്ടർ, ഹെൽത്ത് പ്രൊമോട്ടർ എന്നിവയിലേക്ക് നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 20 നും 40നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ യുവതി യുവാക്കളിൽ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങളിൽെപ്പട്ടവർക്ക് എട്ടാംക്ലാസ് യോഗ്യത മതിയാവും. നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും, ആയുർവേദം, പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും ഹെൽത്ത് പ്രൊമോട്ടർ നിയമനത്തിൽ മുൻഗണന ലഭിക്കുന്നതാണ്.
നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 20 വൈകുന്നേരം 5 മണി വരെയാണ്. നിയമനകാലാവധി രണ്ട് വർഷമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ടി.എ. ഉൽപ്പെടെ 13,500 രൂപ ഓണറേറിയം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിതുര, കുറ്റിച്ചൽ, നന്ദിയോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ നെടുമങ്ങാട് പ്രവർത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ : 0472-2812557
ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന് കീഴിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനും ഉള്ള യോഗ്യരായ ഉദ്യോഗാർഥികൾ cru.czims@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ, ഫോൺ നമ്പർ എന്നിവ അടങ്ങിയ ബയോഡേറ്റ സഹിതം ജൂൺ 15ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - 0484 2391018.
വാമനപുരം അഡീഷണൽ പാലോട് ശിശു വികസന പദ്ധതി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന കല്ലറ ഗ്രാമപഞ്ചായത്തിലെ അംഗണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് വിജയിച്ചവർക്കും മുൻ പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. ഹെൽപ്പർ തസ്തികയിൽ എസ്.എസ്.എൽ.സി തോറ്റ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ നാല് വരെ. 2016 ൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0472-2841471.
ഗവൺമെൻറ് ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ റേഡിയോ തെറാപ്പി വിഭാഗത്തിൽ കീഴിലുള്ള മൂന്ന് അസിസ്റ്റന്റ് പ്രൊസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് നിയമനം നടത്തും. താൽക്കാലികമാണ് നിയമനം. യോഗ്യത: റേഡിയോ തെറാപ്പി വിഭാഗത്തിൻ കീഴിലുള്ള വിഷയങ്ങളിലെ മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷൻ ബിരുദം. ടി.സി.എം.സി രജിസ്ട്രേഷൻ. യോഗ്യരായവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂൺ 15ന് രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം.
ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ നിലവിലുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വേതനം 57525 രൂപ. ജൂൺ 15ന് വൈകിട്ട് അഞ്ചിന് മുമ്പായി താൽപര്യമുള്ളവർ എം.ബി.ബി.എസ്. ബിരുദ സർട്ടിഫിക്കറ്റ്, റ്റി.സി.എം.സി. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇ-മെയിൽ, ഫോൺ നമ്പർ സഹിതം cru.czims@kerala.gov.in ഇ-മെയിൽ വിലാസത്തിൽ നൽകണം. ഫോൺ: 04842391018.
2011 ലെ കേരള പഞ്ചായത്ത് രാജ് ( വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും ) ചട്ടങ്ങൾ പ്രകാരം വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി ഡിപ്ലോമ (സിവിൽ എഞ്ചീനീയറിംഗ് ) ഐ.ടി. ഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.ടി.ഐ സർവ്വെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു.നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ജൂൺ 22ന് വൈകിട്ട് നാലുമണിവരെ അപേക്ഷ എടത്വ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമം പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് ഒരു വർഷത്തിൽ കുറയാത്ത പി.ജി ഡിപ്ലോമ ഇൻ യോഗ, അംഗീകൃത സർവകലാശാല/ ഗവ. വകുപ്പുകളിൽ നിന്ന് ഒരു വർഷ ദൈർഘ്യമുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്സ്/ ബി.എൻ.വൈ.എസ്/ എം.എസ്.സി യോഗ, എം.ഫിൽ യോഗ. ഉദ്യോഗാർത്ഥികൾ ജൂൺ 17 ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
മൂപ്പൈനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ പാലിയേറ്റീവ് ഹോം കെയർ വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ 14 ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും. ഫോൺ: 04936 294370.
ഐ.എച്ച്.ആർ.ഡി മോഡൽ കോളേജ് മീനങ്ങാടിയിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ 16 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നടക്കും. ഫോൺ: 8547005077.
ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിനു കീഴിലുളള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്കും, ഇനി ഉണ്ടാകാൻ സാധ്യതയുളള ഒഴിവുകളിലേക്കും കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇൻറർവ്യൂ. പങ്കെടുക്കുവാൻ താത്പര്യമുളള എം.ബി.ബി.എസ് ഡിഗ്രിയും, ടിസിഎംസി രജിസ്ട്രേഷനും ഉളള ഉദ്യോഗാർത്ഥികൾ cru.czims@kerala.gov.in ഇ-മെയിൽ വിലാസത്തിലേക്ക് ഇ-മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവയടങ്ങിയ ബയോഡാറ്റ ജൂൺ 15-ന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.