- Trending Now:
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 50,000 രൂപ മുതൽ 3,00,000 രൂപ വരെ പദ്ധതി തുകയുള്ള വിവിധ സ്വയം തൊഴിൽ പദ്ധതികൾ പ്രകാരം വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയിൽ നിന്നുള്ള പട്ടികജാതി പട്ടികവർഗ്ഗ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തൊഴിൽരഹിതരും 18 നും 55 നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാർഷിക വരുമാനം 3,00,000 രൂപയിൽ കവിയാൻ പാടില്ല. പദ്ധതികൾ പ്രകാരം അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും ഗുണഭോക്താവിന് ഏർപ്പെടാവുന്നതാണ്. (കൃഷി ഒഴികെ) വായ്പാതുക 6 ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾ വായ്പക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കിൽ ഉദ്യോഗസ്ഥജാമ്യം ഹാജരാക്കണം. താൽപ്പര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപ്പറേഷന്റെ കൽപ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04936 202869, 9400068512.
സ്വയം തൊഴിൽ സംരംഭങ്ങളുമായി ബന്ധപ്പെട്ട പരിശീലന പദ്ധതികൾ, ലോണുകൾ, ആശയങ്ങൾ തുടങ്ങിയവ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.