Sections

അഗ്‌നിവീർ വായു; അപേക്ഷ ക്ഷണിച്ചു

Friday, Jul 05, 2024
Reported By Admin
Application invited for Agniveervayu

ഇന്ത്യൻ എയർഫോഴ്സിലേക്കുള്ള അഗ്നിവീർ വായു റിക്രൂട്ട്മെന്റ് നടത്തുന്നു. 2004 ജൂലൈ 3 മുതൽ 2008 ജനുവരി 3 വരെയുള്ള തീയതികളിൽ ജനിച്ച യോഗ്യരായ അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത 50 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു/തത്തുല്യം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ/ കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജിയിൽ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോൺ വൊക്കേഷണൽ വിഷയങ്ങൾ ഉൾപ്പെട്ട വൊക്കേഷണൽ കോഴ്സ് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം.

അപേക്ഷകർ പ്ലസ്ടു/ ഡിപ്ലോമ/ വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷിൽ മാത്രമായി 50 ശതമാനം മാർക്ക് നേടിയിരിക്കണം. ഇംഗ്ലീഷ് ഉൾപ്പെടാത്ത ഡിപ്ലോമ/ വൊക്കേഷണൽ കോഴ്സ് പഠിച്ചവർ പത്താം ക്ലാസിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം.

പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. സയൻസ് വിഷയങ്ങളിൽ ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനം മാർക്ക് നേടിയിരിക്കണം. https://agnipathvayu.cdac.in/ എന്ന ഓൺലൈൻ ലിങ്കിലൂടെ ജൂലൈ 8 മുതൽ 28 വരെ രജിസ്ട്രേഷൻ നടത്താം. 2024 ഒക്ടോബർ 18 ന് ഓൺലൈൻ പരീക്ഷ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് agnipathvayu.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽhttps://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.