Sections

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സ ധനസഹായത്തിന് അപേക്ഷിക്കാം

Saturday, Oct 01, 2022
Reported By MANU KILIMANOOR

ഒരു അസുഖത്തിന് സഹായം ലഭിച്ചാല്‍ അതേ അസുഖത്തിന് 2 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ വീണ്ടും സഹായം ലഭിക്കുകയുള്ളൂ

വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ താഴെയുള്ള മാരക രോഗങ്ങള്‍ (കിഡ്‌നി, കാന്‍സര്‍, കരള്‍, ഹൃദയം,അവയവം മാറ്റിവെക്കല്‍ ,ഗുരുതരമായ അപകടങ്ങള്‍. തുടങ്ങിയ അസുഖങ്ങള്‍ ),പിടിപ്പെട്ട് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ചികില്‍സ ധനസഹായം ലഭിക്കും.ചികില്‍സ ധനസഹായത്തിനുള്ള അപേക്ഷ എം.എല്‍.എ ഓഫീസില്‍ ലഭ്യമാണ്. ആവശ്യക്കാര്‍ക്ക് മെയില്‍ മുഖേനയോ വാട്‌സ് ആപ്പ് മുഖേനയോ അയച്ചുകൊടുക്കുന്നതാണ്.

അപേക്ഷ ഫോറം ,ചികില്‍സിക്കുന്ന ഡോകടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, (അപേക്ഷയുടെ കൂടെയുണ്ട് മാതൃക. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ റൗണ്ട് സീല്‍, ഒപ്പ്, റജിസട്രേഷന്‍ നമ്പര്‍ ,തിയ്യതി എന്നിവ വേണം. ) കൂടാകെ ' ആധാര്‍ കാര്‍ഡിന്റ കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി ( നാഷനലൈസ്ഡ് ബാങ്ക്) ,റേഷന്‍ കാര്‍ഡ് കോപ്പി ,എന്നിവ വേണം.ഒരു അസുഖത്തിന് സഹായം ലഭിച്ചാല്‍ അതേ അസുഖത്തിന് 2 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ വീണ്ടും സഹായം ലഭിക്കുകയുള്ളൂ.

ഡോക്ടര്‍ രേഖപ്പെടുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കിലെ ചികിത്സ ചെലവിന്റ അടിസ്ഥാനത്തിലാണ് ബഹുമുഖ്യമന്ത്രി ധനസഹായം അനുവദിക്കുന്നത്.അപേക്ഷ  cmo.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനെയോ ,എം എല്‍ എ യുടെ കവറിംഗ് ലെറ്ററോടു കൂടി എം.എല്‍ എ ഓഫീസ് വഴിയോ അയക്കാവുന്നതാണ്.അപകട മരണം സംഭവിച്ചവര്‍ക്ക് 1 ലക്ഷം രൂപയും, അവയവ മാറ്റ ശസ്ത്രക്രിയയക്ക് 3 ലക്ഷം രൂപയും ധനസഹായം ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.