Sections

ഹാൻഡ്ലൂം ആൻഡ് ടെക്സ്‌റ്റൈൽ ടെക്നോളജി കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ അഞ്ച് വരെ നീട്ടി

Friday, Jun 23, 2023
Reported By Admin
Handloom

ഡിപ്ലോമ കോഴ്സിന് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം


കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ നടത്തുന്ന ത്രിവത്സര ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ അഞ്ച് വരെ നീട്ടി. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 2023 ജൂലൈ ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മധ്യേ ആയിരിക്കണം. പട്ടികജാതി/പട്ടിക വർഗക്കാർക്ക് പരമാവധി പ്രായം 25 വയസ്സാണ്. 20 ശതമാനം സീറ്റുകൾ നെയ്ത്തു വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓൺലൈനായി www.iihtkannur.ac.in എന്ന വെബ്സൈറ്റ് വഴിയും സമർപ്പിക്കാം. അപേക്ഷഫോറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എല്ലാം ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ നിന്നും വെബ്സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ, ജനനം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. ഫോൺ: 0497 2835390, 0497 2965390.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.