Sections

ജി എസ് ടി യൂസിങ് ടാലി കോഴ്സ്; അപേക്ഷ ക്ഷണിച്ചു

Wednesday, Jan 24, 2024
Reported By Admin
GST Using Tally Course

കൊടകര ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയിലെ നൈപുണ്യ വികസന പരിശീലന പരിപാടിയായ 'വൈജ്ഞാനിക' യുടെ ഭാഗമായി ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനുമായി ചേർന്ന് മൂന്ന് മാസം ദൈർഘ്യമുള്ള ജി എസ് ടി യൂസിങ് ടാലി കോഴ്സ് നടത്തുന്നു. 75 ശതമാനം സൗജന്യ നിരക്കിൽ നടത്തുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനമായ ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ സർട്ടിഫിക്കറ്റ് നൽകും. ഫെബ്രുവരി ആദ്യ ആഴ്ച്ചയിൽ പരിശീലനം ആരംഭിക്കും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ള പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൊടകര ബ്ലോക്ക് പഞ്ചായത്തിൽ ജനുവരി 30 ന് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.