Sections

ഇന്ത്യയിലെ സംരംഭങ്ങളെ പിന്തുണയ്ക്കാൻ ഒരുങ്ങി ആപ്പിൾ

Monday, Jul 17, 2023
Reported By admin
apple

സാങ്കേതിക സഹായത്തിനും പ്രാരംഭ ഘട്ട നിക്ഷേപത്തിനും ഇവർക്ക് സഹായം നൽകുകയും ചെയ്യും


ക്ലീൻ എനർജി നവീകരണത്തിലൂടെ ഇന്ത്യയിലെ സാമൂഹിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ആപ്പിൾ ഒരുങ്ങുന്നു. 'എനർജി ഫോർ ലൈവ്ലിഹുഡ്സ് ആക്സിലറേറ്ററിലൂടെ', പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനായി സാമൂഹിക സംരംഭകരെ ഒരുക്കുന്നതിന്  'അക്യുമെൻ' ന്റെ കൂടെയാണ് ആപ്പിൾ ഇത് നടപ്പിലാക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ തുടങ്ങുന്ന പരിപാടികൾക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു. 

ഇന്ത്യയിലെ ചെറുകിട ബിസിനസുകൾക്കും കർഷകർക്കും സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾക്കായി പ്രവർത്തിക്കുന്ന സാമൂഹ്യ സംരംഭങ്ങൾക്കുമായിരിക്കും പ്രാധാന്യം നൽകുക. അക്യുമെൻ അക്കാദമിയുടെ ആഗോള കമ്മ്യൂണിറ്റിയായ ദി ഫൗണ്ടറിയിലേക്ക് തിരഞ്ഞെടുത്ത വ്യക്തികളെ ചേർക്കുകയും  അക്യുമെൻസ് പയനിയർ എനർജി ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ നിന്നും സാങ്കേതിക സഹായത്തിനും പ്രാരംഭ ഘട്ട നിക്ഷേപത്തിനും ഇവർക്ക് സഹായം നൽകുകയും ചെയ്യും.

ഇന്ത്യയിൽ, അക്യുമെനുമായി പ്രവർത്തിക്കുന്നതിനു പുറമേ, സുരക്ഷിതമായ കുടിവെള്ളം, ശുചിത്വം, എന്നിവക്കായി  ആപ്പിൾ 'ഫ്രാങ്ക് വാട്ടറുമായി' സഹകരിക്കുന്നുണ്ട്. കൂടാതെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനായി അപ്ലൈഡ് എൻവയോൺമെന്റൽ റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ചു പ്രവർത്തിക്കാൻ പദ്ധതിയിടുന്നു. എല്ലാ ഉൽപ്പന്നങ്ങളും കാർബൺ ന്യൂട്രൽ ആയിരിക്കുക എന്ന ലക്ഷ്യത്തിൽ ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് നേടാൻ  2030-ഓടെ എല്ലാ ആപ്പിൾ ഉൽപ്പാദനത്തിനും 100 ശതമാനം പുനരുപയോഗ ഊർജം ഉപയോഗിക്കാനാണ് ആപ്പിളിന്റെ  തീരുമാനം.  ഈ വർഷം ആപ്പിൾ രൂപകൽപ്പന ചെയ്ത എല്ലാ ബാറ്ററികളിലും 100 ശതമാനം റീസൈക്കിൾ ചെയ്ത കോബാൾട്ട് 1 ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.