Sections

രാജ്യ തലസ്ഥാനത്ത് ആപ്പിൾ ഷോറൂം തുറന്നു; ആവേശത്തോടെ വരവേറ്റ് ജനം

Thursday, Apr 20, 2023
Reported By admin
apple

ടിം കുക്ക് തന്നെയാണ് ഉപഭോക്താക്കളെ കടയിലേക്ക് സ്വാഗതം ചെയ്തത്


പ്രമുഖ ടെക് കമ്പനിയായ ആപ്പിൾ സ്റ്റോറിന്റെ  ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ തുറന്നു. ആപ്പിൾ സിഇഒ ടിം കുക്ക് ആണ് ഉദ്ഘാടനം ചെയ്തത്. ആപ്പിൾ സ്റ്റോറിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം കഴിഞ്ഞദിവസം മുംബൈയിലാണ് പ്രവർത്തനം ആരംഭിച്ചത്.

ഡൽഹി സാകേത് സെലക്ട് സിറ്റിവാക്ക് മാളിലാണ് പുതിയ ഷോറൂം.ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് തന്നെ കടയുടെ മുന്നിൽ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ആപ്പിൾ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും വാങ്ങാനും ആകാക്ഷയോടെ കൂടി നിന്ന ഉപഭോക്താക്കൾ ഏറെ ഉത്സാഹത്തിലായിരുന്നു. ടിം കുക്ക് തന്നെയാണ് ഉപഭോക്താക്കളെ കടയിലേക്ക് സ്വാഗതം ചെയ്തത്. തുടർന്ന് ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അദ്ദേഹം തയ്യാറായി.

മുംബൈയിലെ ഷോറൂമിനേക്കാൾ ചെറുതാണ് ഡൽഹിയിലെ ഷോറൂം. മുംബൈ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് രാജ്യത്തെ ആദ്യത്തെ ആപ്പിൾ സ്റ്റോർ. മുംബൈയിൽ മൊത്തം വിൽപ്പനയുടെ ഒരു ഭാഗം അല്ലെങ്കിൽ 40 ലക്ഷം ഇതിൽ ഏതാണ് കൂടുതൽ അതാണ് ഷോറൂം വാടകയായി നിശ്ചയിച്ചിരിക്കുന്നത്.  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ടിം കുക്ക് നേരിട്ടും അല്ലാതെയും രണ്ടുലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തതായാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.