- Trending Now:
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 14 ഇന്ത്യയിലും നിര്‍മ്മിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.ചൈനയില്‍ നിര്‍മ്മിക്കുന്ന അതെ തോതില്‍ ഇന്ത്യയിലും നിര്‍മ്മിച്ച് വിതരണം ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ നീക്കം.
തായ്വാനില്‍ നിര്‍മ്മിക്കുന്ന ഭാഗങ്ങളില്‍ മെയ്ഡ് ഇന്‍ തായ്വാന്‍, ചൈന അല്ലെങ്കില്‍ ചൈനീസ് തായ്‌പേയ് എന്ന ലേബലില്‍ വെയ്ക്കണമെന്ന് ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നാണ് വിവരം.കൂടാതെ ഐഫോണുകള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന സ്വീകാര്യതയും കമ്പനിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
നേരത്തെ ഐഫോണ്‍ 13 യുഎസില്‍ പുറത്തിറക്കിയപ്പോള്‍ ഇന്ത്യയിലും വില്‍പ്പന ആരംഭിച്ചിരുന്നു.തായ്വാന്‍ കമ്പനി ഫോക്‌സോണിന്റെ ചെന്നൈ പ്ലാന്റിലാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കുന്നത്. 2017ല്‍ ആണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം തുടങ്ങുന്നത്.ഫോക്‌സോണ്‍ ഇപ്പോള്‍ ചെന്നൈയിലെ യൂണിറ്റില്‍ നിര്‍മ്മിക്കുന്നത് ഐഫോണ്‍ 11, ഐഫോണ്‍ 12, ഐഫോണ്‍ 13 തുടങ്ങിയ മോഡലുകളാണ്.
നിലവില്‍ ചെന്നൈ യൂണിറ്റിന്റെ ഉത്പാദന ശേഷി ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഫോക്‌സ്‌കോണ്‍.ഐഫോണ്‍ 14, ഐഫോണ്‍ മാക്‌സ്, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകളാകും ആപ്പിള്‍ അടുത്തമാസം പുറത്തിറക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.