- Trending Now:
ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐഫോൺ കയറ്റുമതി ഏപ്രിൽ മുതലുള്ള അഞ്ച് മാസത്തിനുള്ളിൽ 1 ബില്യൺ ഡോളറിന് മുകളിലെത്തി. ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ഒരു ശക്തിയായി മാറുന്നതിൻ്റെ സൂചനയാണിതെന്നാണ് ഈ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.
മിസൈലുകളുടെയും ആയുധ സംവിധാനങ്ങളുടെയും കയറ്റുമതിക്കായി കരാര്‍ ഒപ്പിട്ടു... Read More
നിലവിലെ നിരക്കനുസരിച്ച് 2023 മാർച്ച് വരെയുള്ള 12 മാസത്തിനുള്ളിൽ യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കും ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകളുടെ കയറ്റുമതി 2.5 ബില്യൺ ഡോളറിലെത്തുമെന്നാണ് വിലയിരുത്തലുകൾ. 2022 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യ കയറ്റുമതി ചെയ്ത 1.3 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകളുടെ ഇരട്ടിയാണ് ഇത്.
സംരംഭകര്‍ക്ക് പ്രോത്സാഹനം; തുണിത്തരങ്ങളും വസ്ത്രങ്ങളും കയറ്റുമതി ചെയ്യുന്നതിന് നികുതി ഇളവ് തുടരും
... Read More
ഐഫോൺ ഉൽപ്പാദനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇന്ത്യയിൽ നടക്കുന്നത്. ചൈനയ്‌ക്ക് ബദലായി ഇന്ത്യയെ ഒരു ഫാക്ടറിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിക്ക് ശുഭസൂചനയാണ് കയറ്റുമതി നിരക്ക് ഉയരുന്നതിൽ നിന്ന് ലഭിക്കുന്നത്. ആപ്പിൾ ചൈനയിൽ ദീർഘകാലമായി ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ ഷി ജിൻപിങ്ങിന്റെ ഭരണകൂടം യുഎസ് സർക്കാരുമായി ഏറ്റുമുട്ടുകയും സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും രാജ്യത്തുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യുന്നതിനാൽ ആപ്പിൾ കമ്പനി ബദലുകൾ തേടുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.