- Trending Now:
ജോബ്സിന് ഏറെ പ്രിയങ്കരമായ ഈ ചെരുപ്പ് ഉപയോഗിച്ച് പഴകിയിട്ടുണ്ട്
ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ധരിച്ചിരുന്നതായി പറയപ്പെടുന്ന ഒരു ജോഡി ബിര്‍ക്കന്‍സ്റ്റോക്ക് ചെരുപ്പുകള്‍ ലേലത്തിന്. ആപ്പിളിന്റെ ചരിത്രത്തിലെ പല നിര്‍ണായക നിമിഷങ്ങളിലും സ്റ്റീവ് ജോബ്സ് ഈ ചെരുപ്പുകള്‍ ധരിച്ചിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ജൂലിയന്‍സ് എന്ന സ്ഥാപനമാണ് ചെരുപ്പുകള്‍ ലേലത്തിന് എത്തിച്ചിരിക്കുന്നത്. ചെരിപ്പുകള്‍ക്ക് 60,000 മുതല്‍ 80,000 ഡോളര്‍ വരെ വില ലഭിക്കുമെന്നാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്. അതായത് 65 ലക്ഷത്തോളം ഇന്ത്യന്‍ രൂപ. എന്നാല്‍ ലേലത്തിന് ഇതുവരെ ലഭിച്ച ബിഡ്ഡുകള്‍ കുറവാണ്. 22,500.ഡോളര്‍ വരെ വിലയുള്ള ബിഡ്ഡുകള്‍ മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ.
1970 കളിലും 80 കളിലുമാണ് സ്റ്റീവ് ജോബ്സ് ഈ ചെരുപ്പുകള്‍ ധരിച്ചിരുന്നത്. ജോബ്സിന് ഏറെ പ്രിയങ്കരമായ ഈ ചെരുപ്പ് ഉപയോഗിച്ച് പഴകിയിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ജോബ്സിന്റെ സ്വത്ത് കൈകാര്യം ചെയ്തിരുന്ന മാര്‍ക്ക് ഷെഫിന്റെ കൈയ്യിലായിരുന്നു ബ്രൗണ്‍ സ്വീഡ് ചെരുപ്പുകള്‍ ഉണ്ടായിരുന്നത്. സ്റ്റീവ് ജോബ്സ് ഈ ചെരുപ്പുകള്‍ ഉപേക്ഷിച്ചപ്പോള്‍ തന്‍ അത് സൂക്ഷിച്ചുവെച്ചതായി ഷെഫ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി എക്‌സിബിഷനുകളില്‍ സ്റ്റീവ് ജോബ്സിന്റെ ചെരുപ്പുകള്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിരവധി എക്‌സിബിഷനുകളില്‍ ചെരിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, ഏറ്റവും പുതിയത് ജര്‍മ്മനിയിലെ ഹിസ്റ്ററി മ്യൂസിയം വുര്‍ട്ടംബര്‍ഗിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.