- Trending Now:
ആപ്പിൾ സിഇഒ ടിം കുക്ക് രാജ്യത്തെ ആദ്യത്തെ രണ്ട് റീട്ടെയിൽ സ്റ്റോറുകളായ ആപ്പിൾ ബികെസി, ആപ്പിൾ സാകേത് എന്നിവയുടെ ഉദ്ഘാടനത്തിനായി ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട് . Apple BKC എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ മുംബൈയിൽ ഏപ്രിൽ 18 ന് തുറക്കുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് മാളിലാണ് സ്റ്റോർ സ്ഥിതി ചെയ്യുന്നത്. രണ്ടാമത്തെ ആപ്പിൾ സാകേത് ഏപ്രിൽ 20 ന് ന്യൂഡൽഹിയിൽ തുറക്കും.
ആപ്പിൾ 2022-ൽ കയറ്റുമതിയിൽ 17 % വർദ്ധനയോടെ ഇന്ത്യയിൽ 4 % വിപണി വിഹിതം പിടിച്ചെടുത്തു. പിന്നീടങ്ങോട്ട് ആപ്പിളിന്റേത് ഒരു കുതിച്ചു ചാട്ടമായിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ കയറ്റുമതി 10 ബില്യൺ യുഎസ് ഡോളർ (82,000 കോടി രൂപ) കടന്നിരിക്കുന്നു. ഇന്ത്യയുടെ സ്മാർട്ട് ഫോൺ മൊത്തം കയറ്റുമതിയുടെ 50 %വും ആപ്പിളിന്റെ 'മേക്ക് ഇൻ ഇന്ത്യ' സ്മാർട്ട്ഫോണുകൾക്കവകാശപെട്ടതാണ്. മൊബൈൽ കയറ്റുമതിയുടെ 40 % സാംസങ് കരസ്ഥമാക്കിയപ്പോൾ , കയറ്റുമതി വിഹിതത്തിന്റെ ബാക്കി 10 % മറ്റ് സ്മാർട്ട്ഫോൺ പ്ലെയറുകളുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.