- Trending Now:
അങ്കമാലി, കൊച്ചി: ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുന്ന മാരകമായ അവസ്ഥയായ ഗ്യാസ്ട്രോഈസോഫേജിയൽ റിഫ്ലക്സ് ഡിസീസ് (GERD) ചികിത്സിക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ എൻഡോസ്കോപ്പിക് ഫണ്ടോപ്ലിക്കേഷൻ പ്രക്രിയ അപ്പോളോ അഡ്ലക്സ് ആശുപത്രി വിജയകരമായി പൂർത്തിയാക്കി. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ലീഡ് ഇന്റെർവെൻഷനൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. മുഹമ്മദ് നൗഫലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പ്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ കൂടാതെ വെറും 20 മിനിറ്റിനുള്ളിൽ ചെയ്യാവുന്ന പ്രക്രിയയാണ് എൻഡോസ്കോപ്പിക് ഫണ്ടോപ്ലിക്കേഷൻ. ഗ്യാസ്ട്രോഈസോഫേജിയൽ റിഫ്ലക്സ് ഡിസീസ് ബാധിക്കുന്ന ആയിരക്കണക്കിന് രോഗികൾക്ക് സ്ഥിരമായി ആശ്വാസം നൽകുന്ന ചികിത്സയാണ് ഇത്. ഈ രോഗം നെഞ്ചെരിച്ചിൽ പോലുള്ള മറ്റ് ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ചികിത്സിക്കാതെ വിട്ടാൽ അന്നനാളത്തിൽ കാൻസർ പോലുള്ള ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകാം. ജീവിതശൈലി മാറ്റങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയ എന്നിവയാണ് ഈ രോഗത്തിനുള്ള പരമ്പരാഗത ചികിത്സകൾ. എന്നാൽ, പല രോഗികൾക്കും ഈ ചികിത്സകൾ കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകാറില്ലെന്ന് മാത്രമല്ല, പാർശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം രോഗികൾക്ക് പുതിയ സാധ്യതയാണ് എൻഡോസ്കോപ്പിക് ഫണ്ടോപ്ലിക്കേഷൻ നൽകുന്നതെന്ന് ഡോ. നൗഫൽ പറഞ്ഞു.
ഉപയോഗശേഷം കളയാവുന്ന അത്യാധുനിക ജിഇആർഡിഎക്സ് എന്ന ഉപകരണം ഉപയോഗിച്ചുള്ള പ്രക്രിയ കേരളത്തിൽ ആദ്യമായി ഉപയോഗിക്കുന്നതും അപ്പോളോ അഡ്ലക്സ് ആശുപത്രിയാണ്. ഈ ഉപകരണം വായയിലൂടെ വയറ്റിലേക്ക് കടത്തിവിട്ട്, ആമാശയത്തിലെയും അന്നനാളത്തിലെയും കേടുപാടുകൾ തീർക്കുന്നതാണ് പ്രക്രിയ. ഇത് ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുന്നത് തടയുന്നു. 95 ശതമാനത്തോളം വിജയസാധ്യതയുള്ള ഏറെ സുരക്ഷിതവും ഫലപ്രദവുമായ പ്രക്രിയയാണ് എൻഡോസ്കോപ്പിക് ഫണ്ടോപ്ലിക്കേഷനെന്ന് ഡോ. നൗഫൽ വ്യക്തമാക്കി. പ്രക്രിയ കഴിഞ്ഞ് രോഗികൾക്ക് അതേ ദിവസം തന്നെ ആശുപത്രി വിടാവുന്നതാണ്. തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സാധാരണ പ്രവർത്തനങ്ങൾ ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ആദ്യത്തെ എൻഡോസ്കോപ്പിക് ഫണ്ടോപ്ലിക്കേഷൻ പ്രക്രീയ പൂർത്തീകരിച്ച അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ലീഡ് ഇന്റെർവെൻഷനൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. മുഹമ്മദ് നൗഫലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം
ശസ്ത്രക്രിയ കൂടാതെ ജിഇആർഡി രോഗത്തിന് സുരക്ഷിതവും ഫലപ്രദവുമായ എൻഡോസ്കോപ്പിക് ഫണ്ടോപ്ലിക്കേഷൻ പ്രക്രിയ കേരളത്തിൽ ആദ്യമായി നൽകാൻ കഴിയുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് അപ്പോളോ അഡ്ലക്സ് ആശുപത്രി സിഇഒ ബി സുദർശൻ പറഞ്ഞു. അതിനൂതനവും അത്യാധുനികവുമായ ചികിത്സകൾ രോഗികൾക്ക് നൽകുന്നതിന് അപ്പോളോ അഡ്ലക്സ് ആശുപത്രി പ്രതിജ്ഞാബദ്ധമാണ്.
വീറൂട്ട്സ് ഒപ്റ്റിമൽ ഹെൽത്ത് സെന്റർ, വീഹബ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു... Read More
കേരളത്തിലെ ആരോഗ്യരംഗത്ത് സുപ്രധാന നാഴികക്കല്ലാണ് ഈ ചികിത്സാരീതിയെന്ന് ആശുപത്രിയിലെ മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. ആർ രമേശ് കുമാർ പറഞ്ഞു. അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ ആദ്യമായി എൻഡോസ്കോപിക് ഫണ്ടോപ്ലിക്കേഷൻ പ്രക്രിയ നടത്തിയതും സംസ്ഥാനത്ത് ആദ്യമായി ജിഇആർഡിഎക്സ് ഉപകരണം അവതരിപ്പിച്ചതും രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.