Sections

തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കടന്ന്  അപർണ്ണ എൻറർപ്രൈസസ് ആഗോളതലത്തിലേക്ക്

Friday, Dec 15, 2023
Reported By Admin
Aparna Enterprises

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന നിർമ്മാണ സാമഗ്രികളുടെ ഉൽപാദകരായ അപർണ്ണ ഇൻഡസ്ട്രീസ് തങ്ങളുടെ യുപിവിസി ഡോർ-വിൻഡോ ബ്രാൻഡായ ഒക്കോടെക്കുമായി തെക്ക്-കിഴക്കൻ ഏഷ്യൻ വിപണിയിലേക്കു കടക്കുന്നു. ഉത്തരേന്ത്യൻ വിപണിയിലും ഭൂട്ടാനിലും വിജയകരമായി എത്തിയ ശേഷമാണ് അപർണ്ണ ഇൻഡസ്ട്രീസ് വിയറ്റ്നാം, ബംഗ്ലാദേശ്, ശ്രിലങ്ക, നേപ്പാൾ എന്നിവടങ്ങളിലേക്കു കടക്കുന്നത്. ഒക്കോടെക്കിൻറെ ഭാവിയിലെ ആകെ വരുമാനത്തിൻറെ 20 ശതമാനം ഈ മേഖലകളിൽ നിന്നായിരിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.

യുപിവിസി വിപണി 6.8 ശതമാനം സംയോജിത വാർഷിക വളർച്ചയോടെ 2032-ൽ 99.18 ബില്യൺ ഡോളറിലെത്തും എന്ന കണക്കു കൂട്ടിലിൻറെ പശ്ചാത്തലത്തിൽ വൈവിധ്യമാർന്ന വിപണികളിലേക്കുള്ള കമ്പനിയുടെ കടന്നു വരവ് ഏറെ സാധ്യതകളാണ് ഉയർത്തുന്നത്.

കഴിഞ്ഞ നാലു വർഷങ്ങളിൽ ഒക്കോടെക് ഉൽപന്ന നിരയിൽ 20 ശതമാനം വളർച്ചയാണു തങ്ങൾക്കു കാണാനായതെന്നും യുപിവിസി രംഗത്തെ വിശ്വസനീയ ബ്രാൻഡ് എന്ന സ്ഥാനത്തിനായി ഏറ്റവും മികച്ച ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അപർണ്ണ എൻറർപ്രൈസസ് എക്സിക്യൂട്ടീവ് ഡയറക്ടർ അപർണ്ണ റെഡ്ഡി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.