- Trending Now:
ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന പദ്ധതിയായ 'അന്തിപ്പച്ച'യുടെ ഉദ്ഘാടനം ജനുവരി 9ന് ഉച്ച 2.30 ന് കുന്ദമംഗലത്ത് സംസ്ഥാന റവന്യു മന്ത്രി കെ രാജൻ നിർവഹിക്കും.
കുന്ദമംഗലം നിയോജക മണ്ഡലത്തിൽ പുതുതായി നടപ്പിലാക്കുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന മത്സ്യവിപണനശാലയായ 'അന്തിപ്പച്ച'. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ ചെലവിൽ വാങ്ങിയ വാഹനം അതാത് ദിവസത്തെ മത്സ്യം അന്ന് തന്നെ ഗുണനിലവാരത്തോടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി കൊണ്ട് മത്സ്യവിപണനം നടത്തുന്നതിനുള്ള മൊബൈൽ യൂണിറ്റായാണ് പ്രവർത്തിക്കുക.
പച്ചമത്സ്യത്തിന് പുറമെ മത്സ്യഅച്ചാറുകൾ, മത്സ്യകട്ലറ്റ്, റെഡി ടു ഈറ്റ് ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപൊടി, റെഡി ടു കുക്ക് വിഭവങ്ങളായ മത്സ്യകറിക്കൂട്ടുകൾ, ഫ്രൈ മസാല എന്നിവയും അന്തിപ്പച്ച വാഹനങ്ങളിൽ ലഭ്യമാക്കും. ശുദ്ധമായ മത്സ്യത്തിന്റെ ലഭ്യതയും സ്വാദിഷ്ടമായ മത്സ്യ ഉത്പന്നങ്ങളുടെ വൈവിധ്യവും ഗുണമേന്മയും ശുചിത്വവുമാണ് അന്തിപ്പച്ച യൂണിറ്റ് ഉപഭോക്താക്കൾക്ക് ഉറപ്പു നൽകുന്നത്.
ഉദ്ഘാടന പരിപാടിയിൽ പി ടി എ റഹീം എംഎൽഎ അദ്ധ്യക്ഷത വഹിക്കും. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മത്സ്യഫെഡ് ജില്ലാ മാനേജർ ഇ മനോജ് എന്നിവർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.