- Trending Now:
ബോൾഗാട്ടി ഐലണ്ടിൽ ഈ മാസം 16-ന് കൊച്ചി ഡിസൈൻ വീക്ക് ഉദ്ഘാടനം ചെയ്യും
കൊച്ചി ആസ്ഥാനമായ ഇന്റർനാഷണൽ സ്കൂൾ ഓഫ് ക്രിയേറ്റിവ് ആർട്സിനെ (ഐഎസ്സിഎ) കൊച്ചി ഡിസൈൻ വീക്കിന്റെ നോളജ് പാർട്ണറായി പ്രഖ്യാപിച്ചു. ബോൾഗാട്ടി ഐലണ്ടിൽ ഈ മാസം 16-ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ഡിസൈൻ വീക്ക് ഉദ്ഘാടനം ചെയ്യും. ഡിസൈൻ വീക്കിന്റെ ഭാഗമായി ഹയർ സെക്കണ്ടറി, യുജി വിദ്യാർഥികൾക്കായി ഐഎസ്സിഎ കേരള ഡിസൈൻ ചാലഞ്ചും ടാഗ്ലൈൻ മത്സരവും സംഘടിപ്പിച്ചിരുന്നു. സ്വന്തം പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റർ ഡിസൈനിങ്, പെയ്ന്റിങ്, ഫോട്ടോഗ്രഫി, ഹ്രസ്വചിത്രം, കവിത തുടങ്ങിയ സർഗരചനകളാണ് കേരള ഡിസൈൻ ചാലഞ്ചിൽ ക്ഷണിച്ചത്. കൊച്ചി ഡിസൈൻ വീക്കിനായി ടാഗ്ലൈൻ നിർദ്ദേശിക്കാനായിരുന്നു മറ്റൊരു മത്സരം. ഇതിന് വിദ്യാർഥികളിൽ നിന്നും മികച്ച് പ്രതികരണമാണ് ലഭിച്ചത്.
മത്സരങ്ങളിലെ വിജയികളെ കൊച്ചി ഡിസൈൻ വീക്കിൽ പ്രഖ്യാപിക്കും. മികച്ച ടാഗ്ലൈനിന് ഒരു ലക്ഷം രൂപ മതിപ്പുള്ള സമ്മാനമാണ് ലഭിക്കുക.2016-ൽ സ്ഥാപിതമായ യുകെ ആസ്ഥാനമായ ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മികച്ച ആർട്ട് ആൻഡ് ഡിസൈൻ സ്കൂളാണ് കൊച്ചി ആസ്ഥാനമായ ഐഎസ്സിഎ. കൊച്ചി ഇൻഫോപാർക്കിന് സമീപമുള്ള നോളജ് പാർക്കിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ക്രിയേറ്റിവ് ആർട്സിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളും ആനിമേഷൻ, വിഎഫ്എക്സ്, ഗ്രാഫിക് ഡിസൈൻ, അഡ്വർട്ടൈസിംഗ് ഡിസൈൻ, ഗെയിം ഡിസൈൻ, യുഐ/ യുഎക്സ് ഡിസൈൻ തുടങ്ങിയവയിൽ സ്പെഷ്യലൈസേഷനും നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.