- Trending Now:
കൊച്ചി: തങ്ങളുടെ പേര് ദുരുപയോഗം ചെയ്തും അതിൻറെ മുതിർന്ന എക്സിക്യൂട്ടീവുകളാണെന്നു നടിച്ചും വ്യാജ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്നതായി ഫിൻടെക് മേഖലയിലെ മുൻനിര സ്ഥാപനമായ എയ്ഞ്ചൽ വൺ മുന്നറിയിപ്പു നൽകി. എയ്ഞ്ചൽ വണ്ണുമായി സഹകരണമുണ്ടെന്ന് സത്യവിരുദ്ധമായി അവകാശപ്പെടുന്ന നിരവധി അനധികൃത ഗ്രൂപ്പുകളെ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ആവശ്യമായ സെബി രജിസ്ട്രേഷനോ അനുമതിയോ കൂടാതെ സെക്യൂരിറ്റികൾ സംബന്ധിച്ച ഉപദേശങ്ങളും ശുപാർശകളും ഇവയിലൂടെ നൽകുന്നുമുണ്ട്. ഓഹരികളിൽ നിന്നുള്ള വരുമാനം, അവയുടെ പ്രകടനം തുടങ്ങിയവ സംബന്ധിച്ചും അനധികൃത അവകാശവാദങ്ങൾ നടത്തുന്നുമുണ്ട്. എയ്ഞ്ചൽ വണ്ണിൻറെ പേരും ലോഗോയും ദുരുപയോഗം ചെയ്താണ് ചില വാട്ട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്.
സന്ദേശങ്ങൾ ലഭിക്കുമ്പോൾ ജാഗ്രത പുലർത്തുകയും ആധികാരികത ഉറപ്പു വരുത്തുകയും ചെയ്യണമെന്ന് ഇതേക്കുറിച്ച് എയ്ഞ്ചൽ വണ്ണിൻറെ പ്രസ്താവനയിൽ വ്യക്തമാക്കി. അനധികൃത സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലൂടെ എയ്ഞ്ചൽ വൺ ആശയവിനിമയം നടത്താറില്ലെന്നും മെസേജിങ് സംവിധാനത്തിലൂടെ നിർണായക വിവരങ്ങൾ തേടാറില്ലെന്നും സ്ഥാപനം വ്യക്തമാക്കിയിട്ടുണ്ട്. എയ്ഞ്ചൽ വണ്ണിൻറെ ഒദ്യോഗിക സംവിധാനത്തിലൂടേയും ആപ്ലിക്കേഷനുകളിലൂടേയും മാത്രമാണു തങ്ങൾ വിവരങ്ങൾ കൈമാറുന്നത്. ഇവ ഒദ്യോഗിക സ്രോതസുകളിൽ നിന്നോ അംഗീകൃത ആപ്പ് സ്റ്റോറുകളിൽ നിന്നോ മാത്രം ഡൗൺലോഡു ചെയ്യണമെന്നും സ്ഥാപനം മുന്നറിയിപ്പു നൽകി.
തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ cybercrime.gov.in എന്ന പോർട്ടലിലോ 1930 എന്ന ഹെൽപ് ലൈനിലോ അറിയിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.