- Trending Now:
വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ നിശ്ചയ ചടങ്ങിൽ മോതിരം കൊണ്ടുവന്നത് വളർത്തുനായ. കുടുംബത്തിലെ ഏറെ പ്രിയപ്പെട്ട അംഗത്തെ മോതിരവാഹകനായി വിളിച്ചുകൊണ്ട് ഇഷ അംബാനിയാണ് യുവ മിഥുനങ്ങൾക്ക് ഈ സർപ്രൈസ് നൽകിയത്.
ഞങ്ങൾക്ക് ഒരു മോതിരം നഷ്ടപ്പെട്ടതായി തോന്നുന്നു, പക്ഷെ അത് കണ്ടുപിടിച്ച് കൊണ്ടുവരാൻ ഒരാളുടെന്നായിരുന്നു ഇഷ അംബാനി അനൗൺസ് ചെയ്തത്. അനന്ത് അംബാനിയും രാധികയും ഉൾപ്പടെ എല്ലാവരും ആകാംഷയോടെ ഇതിനായി കാത്തു നിന്നപ്പോൾ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട വളർത്തുനായയെ വേദിയിലേക്ക് കൊണ്ടുവന്നു.
പടികളിറങ്ങി വേദിയുടെ സമീപമെത്തിയപ്പോൾ നയാ അനന്ത് അംബാനിയുടെ അരികിലേക്ക് ഓടി. നായയുടെ കഴുത്തിൽ കടുംചുവപ്പ് റിബൺ ഉപയോഗിച്ച് മോതിരം തൂക്കിയിട്ടുണ്ടായിരുന്നു. ഇത് അനന്ത് അംബാനി അഴിച്ചെടുത്തു.
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ നിശ്ചയ ചടങ്ങിൽ സിനിമാ-കായിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ, കരൺ ജോഹർ, കത്രീന കൈഫ് എന്നിവർ പങ്കെടുത്തു. എൻകോർ ഹെൽത്ത്കെയറിന്റെ സിഇഒ വീരേൻ മെർച്ചന്റിന്റെ മകളാണ് രാധിക.
അംബാനി കുടുംബത്തിൽ മുൻപ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു രാധിക. ക്ലാസിക്കൽ ഡാൻസറായ രാധിക ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് എകണോമിക്സിലും പൊളിറ്റിക്സിലും ബിരുദം നേടി. 2017ൽ സെയിൽസ് എക്സിക്യൂട്ടീവായി ഇസ്പ്രാവ എന്ന സ്വകാര്യ ആഡംബര വില്ലാ ശൃംഖലയിൽ ജോലി തുടങ്ങി.
പരിശീലനം ലഭിച്ച ഭരതനാട്യം നർത്തകിയാണ് ഇരുപത്തിനാലുകാരിയായ രാധിക മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ജൂണിൽ അവളുടെ അരങ്ങേറ്റം ചടങ്ങ് നടന്നു. ശ്രീ നിഭ ആർട്സിലെ ഗുരുഭവന തകറിന്റെ ശിഷ്യയാണ് രാധിക മർച്ചന്റ്. ഗുജറാത്തിലെ കച്ച് സ്വദേശിയായ രാധിക വർഷങ്ങളായി മുംബൈയിലാണ്. രാധിക മെർച്ചന്റ് അംബാനി കുടുംബത്തിന്റെ പരിപാടികളിലും കാണാറുണ്ട്. ഇഷ അംബാനി-ആനന്ദ് പിരാമൽ, ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹങ്ങളിൽ രാധിക പങ്കെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.