Sections

ഈ കല്യാണ മണ്ഡപത്തെ വൈറലാക്കി ആനന്ദ്‌ മഹീന്ദ്ര

Wednesday, Sep 28, 2022
Reported By admin
anand mahindra

ഈ ആശയത്തിന് പിന്നിലെ തലച്ചോറിനെ നേരിട്ടു കാണണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു

 

പോര്‍ട്ടബിള്‍ വിവാഹ ഹാള്‍ ആശയത്തെ പ്രോത്സാഹിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനും, പ്രമുഖ വ്യവസായിയുമായ ആനന്ദ് മഹീന്ദ്ര. ഒരു ട്രക്കിനുള്ളില്‍ മൊബൈല്‍ വിവാഹ മണ്ഡപം സജ്ജീകരിക്കുന്ന 2 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. സംവിധാനത്തിന്റെ സര്‍ഗ്ഗാത്മകവും, പരിസ്ഥിതി സൗഹൃദവുമായ സവിശേഷതകളെ ആനന്ദ് മഹീന്ദ്ര പ്രശംസിച്ചു.

ഈ ആശയത്തിന് പിന്നിലെ തലച്ചോറിനെ നേരിട്ടു കാണണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. സെപ്തംബര്‍ 25ന് പുറത്തുവിട്ട വീഡിയോ 4 ലക്ഷത്തിലധികം ആളുകളാണ് ട്വിറ്ററിലൂടെ കണ്ടത്. മൊബൈല്‍ ക്ലിനിക്കുകള്‍ക്കും, ടോയ്ലറ്റുകള്‍ക്കും ശേഷമുള്ള മികച്ച ആശയമാണിതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. സ്‌റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് കല്യാണമണ്ഡപത്തിലുള്ളതെന്നാണ് വീഡിയോയില്‍ പറയുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.