- Trending Now:
രാകേഷ് ജുന്‍ജുന്‍വാലയുടെ ഏറ്റവും മൂല്യമുള്ള ഉപദേശങ്ങള്‍ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഏറ്റവും മൂല്യമുള്ളതും ലാഭകരവുമായ നിക്ഷേപ ഉപദേശങ്ങള്‍ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര. ഞായറാഴ്ച ചിന്തകള്‍ എന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിനെ ആനന്ദ് മഹീന്ദ്ര. വിശേഷിപ്പിച്ചത്. രാകേഷ് ജുന്‍ജുന്‍വാല സമ്പത്ത് സൃഷ്ടിക്കുന്നതിനെക്കുറിച്ച് പതിവായി സംസാരിച്ചു. നിങ്ങളുടെ പണമല്ല, സമയമാണ് ബിസിനസ്സില്‍ നിക്ഷേപിക്കേണ്ടതെന്ന ജുന്‍ജുന്‍വാലയുടെ ഉപദേശത്തെ മികച്ചതായി കരുതുന്നുവെന്ന് ആനന്ദ് മഹീന്ദ്ര. വ്യക്തമാക്കി.
തന്റെ ഏറ്റവും മോശം നിക്ഷേപം സ്വന്തം ആരോഗ്യമാണെന്നും അതില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപിക്കാന്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കു മെന്നുമുള്ള ജുന്‍ജുന്‍വാലയുടെ ഉപദേശവും മികച്ചതെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 2022 ഓഗസ്റ്റ് 14 നായിരുന്നു പ്രമുഖ ഓഹരി വിപണി നിക്ഷേപകനായ ജുന്‍ജുന്‍വാല ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.