Sections

ദേശി ഇവി കിടിലനെന്ന് ആനന്ദ് മഹീന്ദ്ര; ചെറുപ്പക്കാര്‍ക്ക് അഭിനന്ദനം

Sunday, Dec 04, 2022
Reported By admin
ev

ഈ ദേശി ഇവി നിര്‍മ്മിക്കുന്നതിനുള്ള ആകെ ചെലവ് ഏകദേശം 12,000 രൂപ മാത്രമായിരുന്നു

 

ആറ് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന 'ദേശി' ഇവിയുടെ വീഡിയോ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. 6 ചെറുപ്പക്കാരാണ് ഈ ഇവിയുടെ നിര്‍മാണത്തിന് പിന്നിലെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 'ആവശ്യമാണ് കണ്ടുപിടുത്തത്തിന്റെ മാതാവ്', എന്ന് യുവാക്കള്‍ ഒരു ഗ്രാമവീഥിയിലൂടെ സഞ്ചരിക്കുന്ന വീഡിയോ പങ്കു വച്ച് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

മഹീന്ദ്രയുടെ അഭിപ്രായത്തില്‍, ഈ കണ്ടുപിടിത്തം തിരക്കേറിയ യൂറോപ്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒരു ടൂര്‍ 'ബസ്' ആയി ഉപയോഗിക്കാനാകും. എം ആന്‍ഡ് എം ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഡിസൈനറായ പ്രതാപ് ബോസിനെ ടാഗ് ചെയ്ത മഹീന്ദ്ര വാഹനം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്ന ചില ഡിസൈന്‍ ഇന്‍പുട്ടുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ഇവിക്ക് കഴിയുമെന്നു നിര്‍മാതാവ് അവകാശപ്പെട്ടു. ഈ ദേശി ഇവി നിര്‍മ്മിക്കുന്നതിനുള്ള ആകെ ചെലവ് ഏകദേശം 12,000 രൂപ മാത്രമായിരുന്നു. 41,000-ലധികം ലൈക്കുകളും 5,000-ത്തിലധികം റീട്വീറ്റുകളും പിന്നിട്ട വീഡിയോയ്ക്ക് ഇന്റര്‍നെറ്റില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

രസകരമായ വീഡിയോകള്‍ മുതല്‍ പ്രചോദനാത്മകമായ കഥകള്‍ വരെ വൈവിധ്യമാര്‍ന്ന ഉള്ളടക്കം സ്ഥിരമായി പോസ്റ്റുചെയ്യുന്നത് ആനന്ദ് മഹീന്ദ്രയുടെ പതിവാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.