- Trending Now:
നവകേരള സദസ്സിന്റെ പ്രചരണാർഥം തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പ്രദർശന-വിപണനമേള സംഘടിപ്പിച്ചു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് ജി എസ് സിന്ധു ഉദ്ഘാടനം നിർവഹിച്ചു. 35 കുടുംബശ്രീ യൂണിറ്റുകൾ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ശിവകുമാർ അധ്യക്ഷനായി. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ, പാടശേഖരസമിതി അംഗങ്ങൾ, സി ഡി എസ് പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ, പാടശേഖരസമിതി, കർഷകസമിതി എന്നിവിടങ്ങളിലെ അംഗങ്ങൾ നിർമിച്ച വിവിധ ഉത്പ്പന്നങ്ങൾ പ്രദർശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.