Sections

മണിരത്‌നത്തിനും എ ആര്‍ റഹ്മാനും സ്‌നേഹാദരം; അമൂലിന്റെ ആനിമേറ്റഡ് ഡൂഡില്‍ ശ്രദ്ധ നേടുന്നു

Tuesday, Oct 04, 2022
Reported By admin
amul

ഡയറി ബ്രാന്‍ഡായ അമുല്‍ ഒരു മനോഹരമായ ആനിമേറ്റഡ് ഡൂഡിലുമായി എത്തിയിരിക്കുകയാണ്

 
തമിഴകത്തെ ഇതിഹാസ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ തിയേറ്ററുകളില്‍ എത്തിയിട്ട് ദിവസങ്ങള്‍ ആയതേയുള്ളു. താര നിബിഡമായ മണിരത്‌നത്തിന്റെ സ്വപ്ന സിനിമ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ അവസരത്തില്‍ മണിരത്നത്തിനും പൊന്നിയിന്‍ സെല്‍വന്‍ ടീമിനും ആദരവ് നല്‍കികൊണ്ട് ഡയറി ബ്രാന്‍ഡായ അമുല്‍ ഒരു മനോഹരമായ ആനിമേറ്റഡ് ഡൂഡിലുമായി എത്തിയിരിക്കുകയാണ്. സമകാലിക വിഷയങ്ങളില്‍ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള പരസ്യങ്ങള്‍കൊണ്ട് അമൂല്‍ ഇതിനു മുന്‍പും ശ്രദ്ധ നേടിയിരുന്നു. 

മണിരത്നത്തിനും ഒപ്പം എ.ആര്‍.റഹ്മാനും അമുല്‍ പരസ്യത്തിലൂടെ ആദരവ് നല്‍കിയിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന 17-ാമത്തെ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. മികച്ച അഭിപ്രായങ്ങളാണ് പൊന്നിയിന്‍ സെല്‍വന്‍ നേടുന്നത്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്രം, കാര്‍ത്തി, ജയം രവി ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല തുടങ്ങിയ വന്‍ താരനിരയുണ്ട്. 

വിക്രം, ഐശ്വര്യ, തൃഷ, കാര്‍ത്തി എന്നിവരുടെ ആനിമേറ്റഡ് പതിപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരസ്യമാണ് അമുല്‍ പുറത്തിറക്കിയിരിക്കുന്നത്. 'മണിരത്നത്തിന്റെ ഇതിഹാസ ചിത്രം, പൊന്നിയിന്‍ സെല്‍വന്‍ പുറത്തിറങ്ങി!' എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. 

എആര്‍ റഹ്മാന്റെ ആനിമേറ്റഡ് ഡൂഡിലും അമുല്‍ അവതരിപ്പിച്ചിട്ടുണ്ട്. 1992-ല്‍ മണിരത്നത്തിന്റെ റോജ എന്ന ചിത്രത്തിലൂടെയാണ്  എആര്‍ റഹ്മാന്റെ സംഗീത  ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് നിരവധി സിനിമകള്‍ക്കായി മണിരത്‌നവും റഹ്മാനും കൈകോര്‍ത്തു. മൂന്ന് ദശാബ്ദകാലത്തെ പങ്കാളിത്തമാണ് പൊന്നിയാണ് സെല്‍വനൈല്‍ എത്തി നില്‍ക്കുന്നത്. ഇതാണ് അമുല്‍ ഡൂഡിലില്‍ പരാമര്‍ശിച്ചിട്ടുള്ളത്. 'മെനി മണി ഇയര്‍സ് ടുഗെദര്‍!' എന്നാണ് അമുലിന്റെ പരസ്യ വാചകം.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.