Sections

ഇന്ധനവില കൂടിയില്ല പക്ഷെ; അമുല്‍ കുതിച്ചുകയറി പാലിന് ഇനി പൊന്നും വില ?

Thursday, Mar 03, 2022
Reported By admin
amul

പാലിന്റെ വില വര്‍ധിപ്പിച്ചതിനാല്‍ കര്‍ഷകര്‍ക്കും നേട്ടമുണ്ടാക്കുന്ന രീതിയിലാണ് അമുലിന്റെ നടപടി. പാലിന്റെ വില വര്‍ധിപ്പിച്ചതോടെ കര്‍ഷകര്‍ നല്‍കുന്ന പാലിനും വില കൂട്ടി

 

നിത്യോപയോഗ സാധനങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിലയിലെ കയറ്റം പൊതുജനത്തെ ആശങ്കപ്പെടുത്തുന്നു.സാധാരണ ഇന്ധനവിലക്കയറ്റത്തെ തുടര്‍ന്നാണ് അവശ്യവസ്തുക്കളുടെ വിലയും ഉയരുന്നത്.ഇപ്പോഴിതാ സാധാരണക്കാരുടെ ജീവിതത്തിലെ അവിഭാജ്യഘടകമായ പാലിന് അതായത് അമുല്‍ പാലിന് വിലവര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.ലിറ്ററിന് രണ്ട് രൂപയാണ് ഉയര്‍ത്തിയിരിക്കുന്ന്.മാര്‍ച്ച് 1 മുതല്‍ വിലവര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.പാലിന്റെ ഉത്പാദന ചെലവ് വര്‍ദ്ധിച്ചതാണ് പാലിന് വിലകൂട്ടാന്‍ കാരണമെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ അറിയിച്ചു.ചൊവ്വാഴ്ച മുതല്‍ അമുലിന്റെ അരലിറ്ററിന്റെ പാല് അമുല്‍ ഗോള്‍ഡിന് വില 30 രൂപയായി.അമുല്‍ താസയ്ക്ക് 24ഉം അമുല്‍ ശക്തിയുടെ വില 27 രൂപയായും വര്‍ദ്ധിച്ചു.ഉല്‍പ്പാദന ചിലവ് വര്‍ധിച്ചതിനാലാണ് പാലിന്റെ വില കൂട്ടിയതെന്ന് അമുല്‍ പറയുന്നു. ലിറ്ററിന് 2 രൂപ ഉയര്‍ത്തിയത് വെറും 4 ശതമാനം മാത്രമാണെന്നും കമ്പനി വ്യക്തമാക്കി. ഇത് ശരാശരി പണപ്പെരുപ്പ നിരക്കിനേക്കാള്‍ വളരെ കുറവാണെന്നും അമുല്‍ പറഞ്ഞു.

പാലിന്റെ വില വര്‍ധിപ്പിച്ചതിനാല്‍ കര്‍ഷകര്‍ക്കും നേട്ടമുണ്ടാക്കുന്ന രീതിയിലാണ് അമുലിന്റെ നടപടി. പാലിന്റെ വില വര്‍ധിപ്പിച്ചതോടെ കര്‍ഷകര്‍ നല്‍കുന്ന പാലിനും വില കൂട്ടി. അമുല്‍ വാങ്ങുന്ന പാലിന്റെ കൊഴുപ്പിന്റെ അളവ് അനുസരിച്ച് പാലിന്റെ വില വര്‍ധിപ്പിച്ചുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.2021 ജൂലൈയിലും അമുല്‍ വില വര്‍ധനവ് നടപ്പിലാക്കിയിരുന്നു. അമുലിന്റെ വിവിധ വിഭാഗത്തിലുള്ള പാലിന് ലിറ്ററിന് രണ്ട് രൂപയായിരുന്നു അന്ന് കൂട്ടിയത്. ഇന്ധന വില കൂടിയായതായിരുന്നു അന്ന് വില കൂട്ടിയതിനുള്ള കാരണം.

പാലിന് വില കൂട്ടിയതിന് പിന്നാലെ ക്ഷീര കര്‍ഷകര്‍ക്കുള്ള തുക കിലോ ഗ്രാമിന് 500 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും, ഓരോ രൂപയിലെ 80 പൈസയും കര്‍ഷകര്‍ക്കാണ് ലഭിക്കുന്നതെന്നും അമുല്‍ വ്യക്തമാക്കിയിരുന്നു. ഓരോ തവണയും വില വര്‍ധിപ്പിക്കുമ്പോഴും കര്‍ഷകരെ കൂടി പരിഗണിക്കുന്നതായി അമുല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.