Sections

അമൃതാഞ്ജൻ ഹെൽത്ത്കെയറിനെ ഏറ്റവും മികച്ച ഹെൽത്ത് കെയർ ബ്രാൻഡ് ആയി തെരഞ്ഞെടുത്തു

Thursday, Aug 22, 2024
Reported By Admin
Amrutanjan Healthcare receiving ET Now Best Healthcare Brand Award 2024

കൊച്ചി: ആരോഗ്യ പരിചരണ മേഖലയിൽ 131 വർഷത്തെ ചരിത്രമുള്ള സ്ഥാപനമായ അമൃതാഞ്ജൻ ഹെൽത്ത്കെയറിനെ ഇടി നൗ ബെസ്റ്റ് ഹെൽത്ത്കെയർ ബ്രാൻഡ്സ് പരിപാടിയുടെ ഏഴാമത് പതിപ്പിൽ ഏറ്റവും മികച്ച ഹെൽത്ത് കെയർ ബ്രാൻഡ് അവാർഡിനു തെരഞ്ഞെടുത്തു. രാജ്യത്തെമ്പാടുമുള്ള ആയിരത്തോളം ഹെൽത്ത്കെയർ ബ്രാൻഡുകൾക്കിടയിൽ നിന്ന് കർശനമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷമാണ് ഈ അംഗീകാരം ലഭിച്ചത്. പരിമിതമായ ഏതാനും ബ്രാൻഡുകൾക്കു മാത്രമാണ് ഈ അവാർഡിൻറെ മാനദണ്ഡങ്ങൾ പാലിക്കാനായുള്ളു എന്നതിനാൽ അഭിമാനകരമായ ഒന്നാണ് ഈ അംഗീകാരം.

വിവിധ ആരോഗ്യ പരിചരണ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന ഉൽപന്ന നിരയാണ് അമൃതാഞ്ജൻ ഹെൽത്ത്കെയറിനുള്ളത്. കണ്ടുപിടുത്തങ്ങളാണ് അമൃതാഞ്ജൻറെ വിജയത്തിൻറെ അടിസ്ഥാനശില. വേദന നിവാരണത്തിനുള്ള റോൾ ഓൺ പോലുള്ള രീതികളും ആദ്യത്തെ ഹൈഡ്രോജെൽ പെയിൻ പാച്ചും എല്ലാം വേദനകൾക്കു വേഗം പരിഹാരം കാണുന്നത് സാധാരണക്കാർക്കും സാദ്ധ്യമാക്കി. ആഗോള തലത്തിലെ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആരോഗ്യ പരിചരണ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അമൃതാഞ്ജനുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഇടി നൗ ബെസ്റ്റ് ഹെൽത്ത്കെയർ ബ്രാൻഡ് അവാർഡ്.

ഇടി നൗ ബെസ്റ്റ് ഹെൽത്ത്കെയർ അവാർഡ് ലഭിക്കുന്നത് തങ്ങൾക്ക് ഏറെ അഭിമാനാർഹമാണെന്ന് അമൃതാഞ്ജൻ ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എസ് ശംഭു പ്രസാദ് പറഞ്ഞു. ഏറ്റവും മികവിലേക്ക് എത്താനുള്ള തങ്ങളുടെ പരിശ്രമങ്ങൾക്കും അതുല്യമായ ആരോഗ്യ പരിചരണ സൗകര്യങ്ങൾ പ്രദാനം ചെയ്യാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുമുള്ള സാക്ഷ്യപത്രം കൂടിയാണിത്. ഇതിനായി അർപ്പണം ചെയ്തിട്ടുള്ള ടീമിനോടും വിശ്വാസ്യതയുള്ള ഉപഭോക്താക്കളോടും പിന്തുണ നൽകുന്ന പങ്കാളികളോടും നന്ദിയുണ്ട്. മുന്നോട്ടു പോകുമ്പോൾ തങ്ങൾ പുതുമകളും ഉന്നത നിലവാരവും കാത്തു സൂക്ഷിക്കുമെന്നും ഓരോ വീട്ടിലേയും വിശ്വസനീയമായ നാമമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളെ കേന്ദ്ര സ്ഥാനത്തു നിർത്തുകയും പുതുമകൾ അവതരിപ്പിക്കുകയും ചെയ്യുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള സാക്ഷ്യപത്രമാണ് ഈ അംഗീകാരമെന്ന് അമൃതാഞ്ജൻ ഹെൽത്ത്കെയർ ചീഫ് മാർക്കറ്റിങ് ഓഫിസർ മണി ഭഗവതീശ്വരൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.