Sections

മികച്ച ഹെൽത്ത് കെയർ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ട് അമൃതാഞ്ജൻ

Friday, Jul 14, 2023
Reported By Admin
Amrutanjan

1,000 ബ്രാൻഡുകളിൽ നിന്നാണ് അമൃതാഞ്ജൻ ഹെൽത്ത് കെയറിനെ തിരഞ്ഞെടുത്തത്


കൊച്ചി: ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ 130 വർഷത്തെ പാരമ്പര്യമുള്ള അമൃതാഞ്ജൻ ഹെൽത്ത്‌കെയറിന് ദി ഇക്കണോമിക് ടൈംസ് ബെസ്റ്റ് ഹെൽത്ത് കെയർ ബ്രാൻഡിൻറെ 6ാം പതിപ്പിൽ മികച്ച ഹെൽത്ത് കെയർ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടു. 1,000 ബ്രാൻഡുകളിൽ നിന്നാണ് അമൃതാഞ്ജൻ ഹെൽത്ത് കെയറിനെ തിരഞ്ഞെടുത്തത്.

ശാസ്ത്രീയമായ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച വേദന സംഹാരി ഉൽപ്പന്നങ്ങൾ ബ്രാൻഡ് ലഭ്യമാക്കുന്നു. തലയ്ക്കും ശരീരവേദനയ്ക്കും റോൾ-ഓൺ പോലുള്ള നൂതന രീതികൾ അവതരിപ്പിക്കുന്നതിലും ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതികൾ ലഭ്യമാക്കുന്ന ഒരു ഹൈഡ്രോജൽ പെയിൻ പാച്ച് ആദ്യമായി അവതരിപ്പിക്കുന്നതും അമൃതാഞ്ജൻ ഹെൽത്ത്‌കെയറാണ്.  ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും പരിസ്ഥിതിക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്ന ഡിക്ലോഫെനാക് പോലുള്ള രാസവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ഉറച്ച നിലപാട് കമ്പനിക്കുള്ളത്.

മികച്ച ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ ലഭ്യമാക്കി ഉപഭോക്താക്കളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള  അമൃതാഞ്ജൻറെ നിരന്തരമായ പരിശ്രമങ്ങളുടെ തെളിവാണ് ഈ നേട്ടം. തങ്ങളുടെ വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളിലൂടെ വ്യക്തികളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുവാനുള്ള തങ്ങളുടെ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് അമൃതാഞ്ജൻ ഹെൽത്ത് കെയർ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ശംഭു പ്രസാദ് പറഞ്ഞു.

ജലദോഷം, ശ്വാസ തടസ്സം എന്നിവയ്ക്കുള്ള പരിഹാരത്തിനായി റിലീഫ് കോൾഡ് റബ്, ഇൻഹേലർ & കഫ് സിറപ്പ്, പഴവർഗങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന റീഹൈഡ്രേഷൻ ഉൽപ്പന്നമായ ഇലക്ട്രോ+, ഫ്രൂട്ട്‌നിക്, കംഫി സ്‌നഗ് ഫിറ്റ് സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവ അമൃതാഞ്ജൻ ഹെൽത്ത്‌കെയറിൻറെ  മറ്റ് ഉൽപ്പന്ന നിരയിൽ ഉൾപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.