- Trending Now:
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൽ സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് #PowerToBeYou എന്ന ക്യാമ്പയിനുമായി അമൃതാഞ്ജൻ ഹെൽത്ത് കെയർ ലിമിറ്റഡ്. അതിവേഗം വളരുന്ന ആർത്തവ ശുചിത്വ ബ്രാൻഡായ അമൃതാഞ്ജൻ കോംഫിയുടെ കീഴിലാണ് പുതിയ ക്യാമ്പയിൻ അവതരിപ്പിച്ചത്. ഇന്ത്യയിലെ ആർത്തവ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ക്യാമ്പയിൻ ഓരോ സ്ത്രീക്കും ആർത്തവത്തെ അന്തസോടെയും ആത്മവിശ്വാസത്തോടെയും കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന സന്ദേശം പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നു.
വനിതാ ദിന ആഘോഷങ്ങളുടെ മുന്നോടിയായി വനിതാ പൊലീസ് ഓഫീസർമാരെ പിന്തുണയ്ക്കുന്നതിന് കോംഫി പ്രത്യേക യജ്ഞം ആരംഭിച്ചിരുന്നു. ചെന്നൈയിൽ വിജയകരമായി നടപ്പിലാക്കിയ പരീക്ഷണ പദ്ധതി ആർത്തവത്തെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്ത്രീകൾക്കിടയിലെ ആർത്തവ വേദന ലഘൂകരിക്കുന്നതിനുമായി ഇന്ത്യയിലുടനീളമുള്ള കൂടുതൽ നഗരങ്ങളിൽ നടപ്പിലാക്കാനും ബ്രാൻഡ് ലക്ഷ്യമിടുന്നുണ്ട്.
ആർത്തവ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീകളെ ശാക്തീകരിക്കാനുള്ള അതിന്റെ കഴിവിനെക്കുറിച്ചും അവബോധം വളർത്തുന്നതിനും ഞങ്ങൾ സ്ഥിരം നിലകൊള്ളുന്നുണ്ടെന്ന് അമൃതാഞ്ജൻ ഹെൽത്ത് കെയർ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എസ് ശംഭു പ്രസാദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.