- Trending Now:
ആലപ്പുഴ: മന്ത് രോഗികൾക്കുള്ള അമൃത ആശുപത്രിയുടെ സാന്ത്വനപദ്ധതിക്ക് ചേർത്തലയിൽ തുടക്കമായി. അമൃതയിലെ കമ്മ്യൂണിറ്റി മെഡിസിൻ, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ സഹകരണത്തോടെ ആഗോള മന്ത് രോഗ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ഈ പദ്ധതി നടപ്പിലാക്കുന്നത്.
കെവിഎം കോളേജ് ഓഫ് നഴ്സിങ്ങിൽ വച്ച് നടന്ന ചടങ്ങിൽ കൃഷിമന്ത്രി പി പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെ വി എം ട്രസ്ട് എം ഡി അനുപമ പ്യാരേലാൽ അധ്യക്ഷത വഹിച്ചു . പ്രോജക്റ്റ് ലീഡർ ഡോ കെ എൻ പണിക്കർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ നിന്ന് ഡോ ടീന മേരി ജോയ് , ഡോ ശ്രീ ലക്ഷ്മി മോഹൻദാസ്, ഡോ ആശ്വതി എസ്, ഡോ പോൾ ടി ഫ്രാൻസിസ്, പ്ലാസ്റ്റിക് സർജറി വിദഗ്ദൻ ഡോ സാം തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ, പ്ലാസ്റ്റിക്ക് സർജറി വിഭാഗങ്ങളും ഐസിഎംആറുമായി ചേർന്ന് നടത്തുന്ന മന്ത് രോഗികൾക്കുള്ള സാന്ത്വന പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു.ഡോ. കെ. എൻ. പണിക്കർ, അനുപമ പ്യാരേലാൽ, ഡോ. ടീന മേരി ജോയ് , ഡോ. ശ്രീലക്ഷ്മി മോഹൻദാസ് , ഡോ. ആശ്വതി എസ് , ഡോ. പോൾ ടി ഫ്രാൻസിസ് , ഡോ. സാം തോമസ് എന്നിവർ സമീപം.
ആരോഗ്യ പ്രവർത്തകരുടെയും, പ്രാദേശിക നേതാക്കളുടെയും, രോഗികളുടെയും സഹകരണം ഇക്കാര്യത്തിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഉടലെടുക്കുന്ന ശാരീരിക വൈകല്യങ്ങൾ മൂലം രോഗിയേയും അവരുടെ കുടുംബാംഗങ്ങളേയും സമൂഹം അകറ്റി നിർത്തുന്ന സ്ഥിതിക്ക് അന്ത്യം കുറിക്കുകയൂം രോഗബാധിതർക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കി അവരെ സാമൂഹിക ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരികയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.