Sections

ജനസുരക്ഷ പദ്ധതികൾക്ക് കൂടുതൽ പിന്തുണയുമായി എസ്ബിഐ

Friday, Oct 20, 2023
Reported By Admin
SBI

കൊച്ചി: സർക്കാരിൻറെ ജനസുരക്ഷ ക്യാംപെയ്ന് പിന്തുണ നൽകാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ മേഖലകളിലെ തങ്ങളുടെ ലീഡ് ഡിസ്ട്രിക്ട് മാനേജർമാർക്കും നോഡൽ ഓഫിസർമാർക്കുമായി ശിൽപശാല സംഘടിപ്പിച്ചു. പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ) എന്നിവയെ കുറിച്ച് കൂടുതൽ അവബോധം വളർത്താനും അർഹരായ എല്ലാ ജനങ്ങളേയും ഇതിൽ ഉൾപ്പെടുത്തുന്നതിലുമാണ് ശിൽപശാല ശ്രദ്ധ കേന്ദ്രീകരിച്ചത്.

പ്രതിവർഷം 436 രൂപയും 20 രൂപയും വീതം നാമമാത്ര പ്രീമിയം ഈടാക്കിയാണ് പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നീ രണ്ടു പദ്ധതികൾ യഥാക്രമം ലൈഫ് ഇൻഷുറൻസും അപകട ഇൻഷുറൻസ് നൽകുന്നു. കേരളം, തമിഴ്നാട്, സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ, ഝാർഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, കർണാടക, ആൻഡമാൻ ആൻറ് നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള എസ്ബിഐയുടെ എല്ലാ ലീഡ് ഡിസ്ട്രിക്ട് മാനേജർമാരും നോഡൽ ഓഫിസർമാരും എസ്എൽബിസി ഉദ്യോഗസ്ഥരും ശിൽപശാലയിൽ പങ്കെടുത്തു.

എസ്ബിഐയുടെ ശക്തമായ ശൃംഖല പ്രയോജനപ്പെടുത്തി അർഹരായ എല്ലാ ജനങ്ങളേയും ജനസുരക്ഷ പദ്ധതിയിൽ ചേർക്കുക എന്നതാണ് ബാങ്കിൻറെ ലക്ഷ്യമെന്ന് ശിൽപശാലയിൽ എസ്ബിഐ ചീഫ് ജനറൽ മാനേജർ (എഫ്ഐ) ഡോ. പി.സി. സാബൂ പറഞ്ഞു. ഹൈദരാബാദ് സർക്കിൾ ചീഫ് ജനറൽ മാനേജർ രാജേഷ് കുമാർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.