Sections

നിക്ഷേപക ബോധവൽക്കരണത്തിനായി ആംഫി ദേശീയതല പരിപാടികൾ സംഘടിപ്പിക്കും

Saturday, Sep 28, 2024
Reported By Admin
AMFI Launches Bharat Nivesh Yatra for Financial Literacy and Mutual Fund Awareness

കൊച്ചി: നിക്ഷേപക ബോധവൽക്കരണത്തിനായും സാമ്പത്തിക സാക്ഷരത വളർത്തുന്നതിനായുമുള്ള ദേശീയ പരിപാടികൾക്ക് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യ (ആംഫി) തുടക്കം കുറിക്കും. മ്യൂച്വൽ ഫണ്ടുകളെ കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ഭാരത് നിവേശ് യാത്ര' 170 പട്ടണങ്ങളിലൂടെ സഞ്ചരിക്കും. 8 മുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾക്കായുള്ള ഭാരത് നിവേഷ് യങ് മൈൻഡ്സ് എസ്സേ മൽസരമാണ് രൺണ്ടാമത്തെ പരിപാടി.

രാജ്യത്തെ ദശലക്ഷക്കണക്കിനു പേർക്ക് സാമ്പത്തിക വിദ്യാഭ്യാസം ലഭ്യമാക്കികൊണ്ട് 75 ദിവസമായിരിക്കും ഭാരത് നിവേശ് യാത്ര സഞ്ചരിക്കുക. ഇതിനായി പ്രത്യേകം ബ്രാൻഡ് ചെയ്ത നാലു ബസുകളാവും ഉൺണ്ടാകുക. 'വികസിത ഭാരതത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം' എന്നതായിരിക്കും ഭാരത് നിവേശ് യങ് മൈൻഡ്സ് എസ്സേ മൽസരത്തിൻറെ വിഷയം.

വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ സാമ്പത്തിക സാക്ഷരതയ്ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് പറഞ്ഞു.

സാമ്പത്തിക അവബോധത്തിൻറേതായ സംസ്ക്കാരം വളർത്തിയെടുക്കുക വഴി ജനങ്ങളെ അറിവിൻറെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ ശാക്തീകരിക്കാനാവുമെന്നും അത് വികസിത ഭാരതത്തിനു സംഭാവനകൾ നൽകുമെന്നും ആംഫി ചെയർമാൻ നവനീത് മുനോട്ട് പറഞ്ഞു.

മ്യൂച്വൽ ഫൺണ്ടുകളെ കുറിച്ച് ആഴത്തിൽ അറിയാനും സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിൽ അവയ്ക്കുള്ള പങ്കിനെ കുറിച്ചു മനസിലാക്കാനും ജനങ്ങളെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആംഫി ചീഫ് എക്സിക്യൂട്ടീവ് വെങ്കട് ചലാസ്നി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.