- Trending Now:
കൊച്ചി: സാമ്പത്തിക, ധനകാര്യ മേഖലകളിലെ മികച്ച രീതികൾക്കായി സഹകരിക്കുന്നതിന് അസോസ്സിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയും (ആംഫി) സോസിയസി മാനേജർ ഇൻവെസ്റ്റസി ഇന്തോനേഷ്യയും (എഎംഐഐ) ധാരണാ പത്രത്തിൽ ഒപ്പു വെച്ചു.
ഇരു രാജ്യങ്ങളിലേയും മ്യൂച്വൽ ഫണ്ട് മേഖലയെ കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്ന നീക്കങ്ങൾക്കും തന്ത്രങ്ങൾക്കും ഈ ധാരണാ പത്രം വഴി തുറക്കും.
ഇന്തോനേഷ്യൻ പ്രസിഡൻറിൻറെ ഇന്ത്യൻ സന്ദർശനത്തിനൊപ്പം എത്തിയ ഇന്തോനേഷ്യയിലെ 12 മ്യൂച്വൽ ഫണ്ട് സിഇഒമാരും ധാരണാ പത്രം ഒപ്പു വെക്കുന്ന ചടങ്ങിൽ പങ്കെടുത്തു.
ഈ പങ്കാളിത്തം സാമ്പത്തിക സഹകരണവും പരസ്പര വളർച്ചയും പ്രോത്സാഹിപ്പിക്കുന്നു. ശക്തമായ മൂലധന വിപണിയും അഭിവൃദ്ധി പ്രാപിക്കുന്ന അസറ്റ് മാനേജ്മെൻറ് വ്യവസായവും, ഇന്ത്യയുടെ മ്യൂച്വൽ ഫണ്ട് മേഖലയുടെ വിജയത്തിന് ഉദാഹരണമാണ്. ഈ സഹകരണം ഇരു രാജ്യങ്ങളിലും സുസ്ഥിരവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ മ്യൂച്വൽ ഫണ്ട് വ്യവസായത്തിന് അടിത്തറയിടുമെന്ന് എഎംഎഫ്ഐ ചെയർമാൻ നവനീത് മുനോട്ട് പറഞ്ഞു.
ആഗോള മ്യൂച്വൽ ഫണ്ട് മേഖലയിലെ ഒരു സുപ്രധാന നിമിഷമാണിത്. പരസ്പരം നിയന്ത്രണ ചട്ടക്കൂടുകളിൽ നിന്നും ഭരണ ഘടനകളിൽ നിന്നും പഠിക്കുന്നതിലൂടെ വരും വർഷങ്ങളിൽ നിക്ഷേപകർക്ക് കൂടുതൽ സുരക്ഷയും നവീകരണവും നൽകാൻ കഴിയും. എഎംഎഫ്ഐയുമായുള്ള സഹകരണം വളർന്നുവരുന്ന വിപണികളിലെ സാമ്പത്തിക മേഖലകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാതൃകയായിരിക്കുമെന്ന് എഎംഐഐ ചെയർമാൻ ഹനീഫ് മന്തിഖ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.