- Trending Now:
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്കാരങ്ങളുടെ മാർഗ്ഗ നിർദ്ദേശങ്ങളിൽ ഭേദഗതി: കേരളത്തിൽ ജനിച്ചവരായിരിക്കണം എന്ന നിബന്ധന ഒഴിവാക്കി.
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്കാരങ്ങളുടെ മാർഗ്ഗ നിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവായി.
പുരസ്കാര നിർണ്ണയ സമിതികളുടെ പ്രവർത്തനം സംബന്ധിച്ചുള്ള നിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തിയ ഉത്തരവിൽ പത്മ പുരസ്കാരങ്ങൾ നേടിയവരെ കേരള പുരസ്കാരത്തിനായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് ജനിച്ചു വളർന്നവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പുരസ്കാരം, സംസ്ഥാനത്ത് പത്തു വർഷമായെങ്കിലും താമസിച്ചു വരുന്ന എല്ലാവർക്കുമായി വിപുലപ്പെടുത്തിയിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.