- Trending Now:
വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റര്‍ വീതിയില്‍ നേവിബ്ലൂ നിറത്തില്‍ വരയിടുകയും വേണം
ടൂറിസ്റ്റ് ബസുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ളനിറത്തിലേക്ക് മാറണമെന്ന് നിര്‍ദേശം. സംസ്ഥാന ഗതാഗത അതോറിറ്റിയുടേതാണ് തീരുമാനം. 2023 ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍വരും. നിലവിലുള്ള ആംബുലന്‍സുകള്‍ കാര്യക്ഷമതാ പരിശോധന നടക്കുന്ന മുറയ്ക്ക് നിറംമാറ്റിയാല്‍മതി.വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകളില്‍ ഉള്‍പ്പെടെ തിളങ്ങുന്ന വെള്ള (ബ്രില്യന്റ് വൈറ്റ്) നിറം അടിക്കാനാണ് നിര്‍ദേശം. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസും സ്ഥാപിക്കണം. മൃതദേഹം കൊണ്ടുപോകാന്‍മാത്രം ഉപയോഗിക്കുന്ന ആംബുലന്‍സുകള്‍ തിരിച്ചറിയുന്നതിനും മാര്‍ഗനിര്‍ദേശമുണ്ട്. ഇത്തരം ആംബുലന്‍സുകളില്‍ ഇനി സൈറണ്‍ ഉപയോഗിക്കാനാവില്ല.
മൃതദേഹം കൊണ്ടുപോകുന്ന വാഹനമാണെന്ന് തിരിച്ചറിയാന്‍ 'Hearse' എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റുകൊണ്ടെഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റര്‍ വീതിയില്‍ നേവിബ്ലൂ നിറത്തില്‍ വരയിടുകയും വേണം.വടക്കാഞ്ചേരിയിലെ അപകടത്തിലെ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്ന് നിര്‍ദേശം വന്നിരുന്നു. മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ വെള്ള നിറത്തിനൊപ്പം ബസുകള്‍ക്ക് ചുറ്റിലും വൈലയറ്റും ഗോള്‍ഡന്‍ നിറത്തിലും രണ്ട് നിറങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.