- Trending Now:
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി.ഇന്ന് (ശനിയാഴ്ച) വൈകിട്ട് അഞ്ച് മണിയോടെ ഇളയ മകന്‍ ആനന്ദിന്റെ പ്രതിശുത വധു രാധിക മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്.ശ്രീവത്സം ഗസ്റ്റിനു സമീപം തെക്കെ നടപ്പന്തലിനു മുന്നില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ വിജയന്‍, ഭരണസമിതി അംഗങ്ങളായ സി.മനോജ് തുടങ്ങിയവര്‍ അംബാനിയെ പൊന്നാടയണിയിച്ചു.
ക്ഷേത്ര ദര്‍ശനത്തെ തുടര്‍ന്ന് കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നല്‍കി.20 മിനിറ്റോളം ക്ഷേത്രത്തില്‍ ചെലവിട്ട ശേഷം അഞ്ചരയോടെ പുറത്തേക്ക് ഇറങ്ങി.ഗുരുവായൂര്‍ മള്‍ട്ടിസ്‌പെഷ്യല്‍ ആശുപത്രിക്ക് സഹായം നല്‍കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.