- Trending Now:
റിലയൻസ് ആണ് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഏക ഉടമ
നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ ദിവസം ഐപിഎൽ 2023 മത്സരത്തിൽ നിന്നും പുറത്തായിരുന്നു. ഗുജറാത്ത് ടൈറ്റൻസിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടതോടെയാണ് ഫൈനലിലെത്താനും ട്രോഫി നേടാനുമുള്ള അവസാന അവസരം മുംബൈ ഇന്ത്യൻസിന് നഷ്ടമായത്. കാര്യം ഇതൊക്കെയാണെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിലൂടെ അംബാനിമാർ സമ്പാദിച്ചത് നൂറുകണക്കിന് കോടികളാണ്.
ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ 100 ശതമാനം ഓഹരികൾ നിത അംബാനിയും മുകേഷ് അംബാനിയും സ്വന്തമാക്കിയിരുന്നു. 2008-ൽ ടീമിനെ വാങ്ങാൻ ദശലക്ഷക്കണക്കിന് ഡോളർ ആണ് ചെലവഴിച്ചത്. മുകേഷ് അംബാനി ആദ്യ സീസണിൽ ടീമിനെ സ്വന്തമാക്കാൻ 916 കോടി രൂപ ചെലവഴിച്ചു എന്നാണ് റിപ്പോർട്ട്. ഇതുവരെ അഞ്ച് സീസണുകൾ വിജയിച്ച മുംബൈ ഇന്ത്യൻസ് 2023 വരെ ഏറ്റവും കൂടുതൽ ഐപിഎൽ മത്സരങ്ങൾ വിജയിക്കുകയും ചെയ്തിട്ടുള്ള ഐപിഎൽ ടീമായി കണക്കാക്കുന്നു. അതേസമയം, ഉയർന്ന ബ്രാൻഡ് നിലനിർത്തിക്കൊണ്ട് ധാരാളം സ്‌പോൺസർമാരെ നേടിയ ടീം കൂടിയാണ് ഇത്.
മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ആണ് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഏക ഉടമ, ഇതുവരെ ഏറ്റവും ലാഭകരമായ ഐപിഎൽ ടീമാണ് ഇത്. ദി ട്രിബ്യൂൺ റിപ്പോർട് അനുസരിച്ച്, മുംബൈ ഇന്ത്യൻസിന് 10,070 കോടിയിലധികം ബ്രാൻഡ് മൂല്യമുണ്ട്, കഴിഞ്ഞ വർഷം മുതൽ ഏകദേശം 200 കോടി രൂപയുടെ വളർച്ച ടീം നേടിയിട്ടുണ്ട്. ഇതുകൂടാതെ, ടിക്കറ്റ് നിരക്കുകൾ, മാധ്യമ സ്‌പോൺസർഷിപ്പുകൾ, പരസ്യങ്ങൾ എന്നിവയിലൂടെ നിത അംബാനിയും മുകേഷ് അംബാനിയും പണം സമ്പാദിക്കുന്നു. ഇത് കൂടാതെ, അംബാനി കുടുംബത്തിന്റെ മറ്റൊരു പ്രധാന വരുമാന മാർഗ്ഗം
ഇതുകൂടാതെ, നിതയും മുകേഷ് അംബാനിയും ചരക്ക്, ടിക്കറ്റ് നിരക്കുകൾ, മാധ്യമ സ്‌പോൺസർഷിപ്പുകൾ, പരസ്യങ്ങൾ എന്നിവയിലൂടെ പണം സമ്പാദിക്കുന്നു. ഇത് കൂടാതെ, അംബാനി കുടുംബത്തിന്റെ മറ്റൊരു പ്രധാന വരുമാന മാർഗ്ഗം ജിയോ സിനിമ വഴിയാണ്. ഐ പി എൽ 2023 പോലുള്ള ജനപ്രിയ കണ്ടെന്റുകൾ ഫ്രീ സ്ട്രീമിങ്ങിലൂടെ നൽകി കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്ന പ്ലാറ്റ്‌ഫോമാണ് ജിയോ സിനിമ. റിലയൻസിന്റെ ബ്രാൻഡായ വയാകോം 18 ജിയോ സിനിമയുടെ ഐപിഎൽ ടെലികാസ്റ്റിംഗ് അവകാശം 22,290 കോടിക്കാണ് വാങ്ങിയത്. ഐപിഎൽ ഹോസ്റ്റിംഗിലൂടെ ജിയോ സിനിമ 23,000 കോടി രൂപയുടെ വരുമാനം നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.