Sections

കൾച്ചറൽ സെന്ററിന്റെ വിജയം ആഘോഷിച്ച് അംബാനി കുടുംബം; സോഷ്യൽ മീഡിയയിൽ വൈറൽ

Wednesday, May 10, 2023
Reported By admin
ambani family

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തു


ആഘോഷങ്ങൾ എന്തുതന്നെയായാലും അതിഗംഭീരമാക്കുന്നതാണ് അംബാനി കുടുംബത്തിന്റെ ശൈലി. 2023 മാർച്ച് 31 ന് തുടക്കം കുറിച്ച നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ വിജയവും ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി ഗംഭീരമായി ആഘോഷിച്ചു. കലകളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള നിത അംബാനിയുടെ സ്വപ്നത്തിന്റെ ഫലമാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ. 

നിത അംബാനിയുടെ അഭിലാഷ പദ്ധതിയായ എൻഎംഎസിസി ആരംഭിച്ചപ്പോൾ അംബാനി കുടുംബം വമ്പൻ പാർട്ടി സംഘടിപ്പിച്ചിരുന്നു. സാംസ്‌കാരിക കേന്ദ്രം തുറന്നതോട് അനുബന്ധിച്ച് നടത്തിയ  കലാകാരമാരും വ്യവസായികളുമടങ്ങുന്ന പാർട്ടി ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. മുംബൈയിൽ നടന്ന എൻഎംഎസിസിയുടെ മഹത്തായ ഉദ്ഘാടനത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തു.

ഇപ്പോൾ, മുകേഷ് അംബാനി, നിത അംബാനി, ഇഷ അംബാനി എന്നിവരും അംബാനി കുടുംബത്തിലെ മറ്റ് അംഗങ്ങളും ചേർന്ന് എൻഎംഎസിസിയുടെ വിജയം ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വീഡിയോയിൽ, നിത അംബാനി ചോദിക്കുന്നത് കേൾക്കാം, എന്താണ് പാടുന്നതെന്ന്. തുടർന്ന് മുകേഷ് അംബാനി കൺഗ്രാജുലേഷൻസ് ആൻഡ് സെലിബ്രേഷൻസ് എന്ന് പാടാൻ ആരംഭിക്കുകയും മറ്റുള്ളവർ അത് ഏറ്റു പാടുകയും ചെയ്യുന്നു.  

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗാനം ആലപിക്കുമ്പോൾ രണ്ട് പെൺകുട്ടികൾ രണ്ട് വലിയ കേക്കുകൾ മുറിക്കുന്നത് കാണാം. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയാണ് ഈ പെൺകുട്ടികൾക്ക് വേണ്ട നിർദേശം നൽകുന്നത്. കേക്ക് മുറിച്ച ശേഷം ഇഷ അംബാനിയും നിതാ അംബാനിയും അവ കുട്ടികൾക്ക് നൽകുന്നതും വീഡിയോയിൽ ഉണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.