- Trending Now:
വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ പിന്തള്ളിയാണ് തുടരെ രണ്ടാം തവണ അംബാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മാറിയത്. ആഗോള അതിസമ്പന്ന പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തും അംബാനിയെത്തി.
എന്നാല്‍ 2022-ലെ എം3എം ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് അനുസരിച്ച്, അഹമ്മദാബാദ് ആസ്ഥാനമായുള്ള വ്യവസായിയായ ഗൗതം അദാനി, 2021-ല്‍ ആഴ്ചതോറും 6,000 കോടി രൂപയാണ് നേടിയത്. കൂടാതെ, സമ്പത്തില്‍ 153 ശതമാനം വര്‍ധനവുമായി രാജ്യത്തെ അതിസമ്പന്നരില്‍ രണ്ടാമനുമായി. 49 ബില്യണ്‍ ഡോളറാണ് അദാനി ഒരു വര്‍ഷത്തിനിടെ നേടിയത്. അംബാനിയുടെ ആസ്തിയില്‍ ഒരു വര്‍ഷം കൊണ്ട് 24 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 2021ല്‍ 20 ബില്യണ്‍ ഡോളറാണ് അംബാനിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ജെഫ് ബെസോസ് ഉണ്ടാക്കിയതിനേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അദാനിക്ക് കഴിഞ്ഞു.
നിലവില്‍ 81 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ 12-ാമത്തെ സമ്പന്നനാണ്. ഒരു ദശകത്തിനിടെ അദാനിയുടെ ആസ്തി 1,830 ശതമാനമാണ് വളര്‍ന്നത്. ഇതിന്റെ ഫലമായി എം3എം ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലെ അദ്ദേഹത്തിന്റെ റാങ്ക് 313 ല്‍ നിന്ന് 12 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 86 റാങ്കുകള്‍ മെച്ചപ്പെടുത്തിയ ഗൗതം അദാനി 2022ലെ എം3എം ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലെ ഏറ്റവും സമ്പന്നനായ ഊര്‍ജ്ജ സംരംഭകനായും മാറി.ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, ബെര്‍ണാഡ് അര്‍നോള്‍ട്ട് തുടങ്ങിയ ആഗോള ശതകോടീശ്വരന്‍മാരേക്കാള്‍ സമ്പത്താണ് ഒരുവര്‍ഷത്തിനിടെ അദാനി നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.