- Trending Now:
കൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിർമാർജനം ലക്ഷ്യമിട്ട് യൂത്ത്4ജോബ്സ് ഫൗണ്ടേഷനുമായി ആമസോൺ ഇന്ത്യ സഹകരിക്കുന്നു. ഭിന്നശേഷിക്കാരായ വനിതാ ബിസിനസുകാരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ആമസോൺ ഡോട്ട് ഇൻ വഴി സഹായം നൽകുയാണ് ലക്ഷ്യം. ആമസോൺ സഹേലി പ്രോഗ്രാമിലൂടെ ഭിന്നശേഷിയുള്ള സ്ത്രീകൾക്ക് വിശാലമായ വിപണി അവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ അവരുടെ ബിസിനസ് വളർത്തുന്നതിനും കഴിയും.
ഈ സഹകരണത്തിന്റെ ഭാഗമായി ആമസോൺ സഹേലി പ്രോഗ്രാമിലൂടെ സ്ത്രീകൾ നയിക്കുന്ന ബിസിനസുകളെ പിന്തുണയ്ക്കും. ഡിജിറ്റൽ, പെർഫോമൻസ് മാർക്കറ്റിംഗ്, ഉൽപ്പന്ന ലിസ്റ്റിംഗ് ഒപ്റ്റിമൈസേഷൻ, പരസ്യ രീതികൾ എന്നിവയിൽ പരിശീലനം നൽകുന്നത് ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്തൃ പ്രതീക്ഷകളും വിപണി അവസരങ്ങളും നന്നായി മനസ്സിലാക്കുന്നതിന് മേഖലയിലെ വനിതാ സംരംഭകർക്ക് ഡാറ്റാധിഷ്ഠിത സ്ഥിതിവിവരക്കണക്കുകളും മെട്രിക്സുകളും ലഭ്യമാക്കും.
ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ വനിതാ സംരംഭകരുടെ പങ്കാളിത്തം വലുതാണ്. തങ്ങളുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ വിജയകരമായ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിനുള്ള ഉപകരണങ്ങളും അവസരങ്ങളും നൽകിക്കൊണ്ട് ഭിന്നശേഷിക്കാരായ സ്ത്രീകൾക്ക് പിന്തുണ നൽകുക എന്നതാണ് യൂത്ത്4ജോബ്സുമായുള്ള സഹകരണത്തിൻറെ ലക്ഷ്യം. ആമസോൺ ഇന്ത്യയുടെ സെയിൽസ് ഡയറക്ടർ ഗൗരവ് ഭട്നാഗർ പറഞ്ഞു.
ആമസോൺ സഹേലിയുമായുള്ള തങ്ങളുടെ സഹകരണം ഓൺലൈൻ മാർക്കറ്റുകളിലും നൈപുണ്യ വികസന അവസരങ്ങളിലും ഭിന്നശേഷിക്കാരായ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിലൂടെ സ്വയം പര്യാപ്തരാക്കി മാറ്റുക മാത്രമല്ല, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുന്നവരാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യൂത്ത്4ജോബ്സ് സ്ഥാപക മീര ഷേണോയ് പറഞ്ഞു.
ഇന്ന് ആമസോൺ സഹേലിക്ക് നഗര-ഗ്രാമീണ മേഖലകളിൽ നിന്നുള്ള അറുപതിലധികം പങ്കാളികളിൽ 16 ലക്ഷത്തിലധികം വനിത സംരംഭകരുണ്ട്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, പലചരക്ക് സാധനങ്ങൾ തുടങ്ങി പത്ത് വിഭാഗങ്ങളിലായി സ്ത്രീകൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഉണ്ട്. 80,000-ത്തിലധികം വനിതാ കരകൗശല വിദഗ്ധർ ഇതിൽ ഉൾപ്പെടുന്നു.
ആമസോണിൻറെ വൈവിധ്യമാർന്ന ഉപഭോക്തൃ അടിത്തറയെ ഗുണപരമായി സ്വാധീനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സെല്ലർമാർ, ഓപ്പറേഷൻസ് നെറ്റ് വർക്ക് പങ്കാളികൾ, കമ്മ്യൂണിറ്റി ഗുണഭോക്താക്കൾ, ജീവനക്കാർ, അസോസിയേറ്റുകൾ എന്നിവരുൾപ്പെടെ തങ്ങളുടെ ശൃംഖലയിലുടനീളം സ്ത്രീകൾക്ക് നിരവധി അവസരങ്ങൾ ആമസോൺ നൽകിയിട്ടുണ്ട്. അതിൻറെ സ്ഥാപനത്തിനകത്തും പുറത്തും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള വിവിധ ആനുകൂല്യങ്ങൾ, പരിപാടികൾ, സംരംഭങ്ങൾ എന്നിവ ഇത് അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായുള്ള ആമസോണിൻറെ സമർപ്പണത്തെയും ഇ-കൊമേഴ്സ് മേഖലയിൽ വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ എന്നിവ വളർത്തുന്നതിനുള്ള പ്രതിബദ്ധതയെയും ഈ സംരംഭങ്ങൾ എടുത്തുകാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.