- Trending Now:
കൊച്ചി: ഇകൊമേഴ്സിൽ ഇന്ത്യൻ ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി (എസ്എംബി) നെക്സ്റ്റ്ജെൻ ടെക്, എഐപവേർഡ് ഇന്നൊവേഷനുകൾ രൂപപ്പെടുത്തുന്നതിന് സംഭവ് ഹാക്കത്തോൺ 2024 എന്ന പേരിൽ രാജ്യവ്യാപക മത്സരം അവതരിപ്പിച്ചതായി ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നടക്കുന്ന കമ്പനിയുടെ മുൻനിര വാർഷിക ഉച്ചകോടിയുടെ അഞ്ചാം പതിപ്പായ ആമസോൺ സംഭവ് 2024ൻറെ മുന്നൊരുക്കത്തിൻറെ ഭാഗമായാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് സംഭാവന നൽകാൻ ഇന്ത്യയിലുടനീളമുള്ള ഇന്നോവേറ്റേഴ്സിനെയും ഈ സംരംഭത്തിലൂടെ ആമസോൺ ക്ഷണിക്കുന്നു.
നവംബർ 14 ആണ് സംഭവ് ഹാക്കത്തോൺ 2024ലേക്കുള്ള ആശയ സമർപ്പണത്തിനുള്ള അവസാന തീയതി. നവംബർ 18ന് ഷോർട്ട്ലിസ്റ്റ് ചെയ്ത ആശയങ്ങളുടെ പ്രഖ്യാപനം നടത്തും, നവംബർ 24 ആയിരിക്കും പ്രോട്ടോടൈപ്പ് സമർപ്പിക്കാനുള്ള അവസാന തീയതി. ഡിസംബർ 5,6 തീയതികളിലായിരിക്കും വെർച്വൽ ഡെമോസ്. ഡിസംബർ 10ന് ആമസോൺ സംഭവ് 2024ൽ അന്തിമ വിജയിയെ പ്രഖ്യാപിക്കും.വലിയ സ്വപ്നങ്ങൾ കാണാനും, നിലവിലെ വ്യവസ്ഥയെ തകർക്കാനും, ഇകൊമേഴ്സിൻറെ ഭാവി രൂപകൽപന ചെയ്യാനും രാജ്യത്തുടനീളമുള്ള ഇന്നോവേറ്റേഴ്സിനുള്ള തുറന്ന അവസരമാണ് ആമസോൺ സംഭവ് ഹാക്കത്തോൺ. ഹാക്കത്തോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ഈ വെബ്സൈറ്റ് സന്ദർശിക്കാം: https://bit.ly/Smbhav_Hackathon2024.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.