Sections

ഉത്സവ സീസണു മുന്നോടിയായി വിൽപ്പന ഫീസിൽ ഗണ്യമായ കുറവു വരുത്തി ആമസോൺ

Monday, Aug 26, 2024
Reported By Admin
Amazon India reduces sales fees for sellers ahead of the festive season, benefiting businesses and e

കൊച്ചി: ഉത്സവ സീസണു മുന്നോടിയായി ആമസോൺ സെപ്റ്റംബർ ഒൻപതു മുതൽ വിവിധ വിഭാഗങ്ങളിലെ വിൽപന ഫീസ് ഗണ്യമായി കുറച്ചു. ഉത്സവ കാലത്ത് വിൽപനക്കാരുടെ ബിസിനസ് വർധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താനും ഉദ്ദേശിച്ചാണ് ഈ നീക്കം. മൂന്നു ശതമാനം മുതൽ 12 ശതമാനം വരെ കുറവാണ് വരുത്തിയിരിക്കുന്നത്. 500 രൂപയ്ക്ക് താഴെ വിലയുള്ള ഉൽപന്നങ്ങൾ വിൽക്കുന്നവർക്ക് ഇത് ഏറെ ഗുണകരമാകും. ഉദാഹരണത്തിന് 299 രൂപയുടെ പ്രിൻറഡ് ടീ ഷർട്ട് ഓഫർ നൽകുന്ന വിൽപനക്കാരന് മുൻപത്തെ 13.5 ശതമാനം എന്ന സ്ഥാനത്ത് രണ്ടു ശതമാനം റെഫറൽ ഫീ മാത്രമാകും നൽകേണ്ടി വരിക. ഓരോ യൂണിറ്റിനും 34 രൂപയുടെ ലാഭമാകും ഇതിലൂടെ ലഭിക്കുക. ഹോം ഫർണിഷിങിന് 9 %, ഇൻഡോർ ലൈറ്റിങിന് 8 %, ഹോം പ്രൊഡക്ട്സിന് 8 % എന്നീ നിരക്കു കുറവുണ്ടാകും.

ആമസോൺ എല്ലാ വിഭാഗം വിൽപനക്കാരേയും പ്രോൽസാഹിപ്പിക്കുകയാണെന്നും തങ്ങളുടെ വിൽപ്പനക്കാരിൽ നിന്നു ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിന്നെും ഇതേക്കുറിച്ചു സംസാരിക്കവെ ആമസോൺ ഇന്ത്യയുടെ സെല്ലിങ് പാർട്ട്ണർ സർവീസസ് ഡയറക്ടർ അമിത് നന്ദ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.