Sections

ആമസോൺ പ്രൈം ഗെയിമിംഗ് ഇന്ത്യയിൽ അവതരിപ്പിച്ചു

Monday, Dec 26, 2022
Reported By MANU KILIMANOOR

50.7 കോടിയിലധികം ഗെയിമർമാരുള്ള ഗെയിം ഹോട്ട്സ്പോട്ടായാണ് ഇന്ത്യൻ വിപണിയെ ആമസോൺ കാണുന്നത്


ഉപഭോക്താക്കളുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ആമസോൺ പ്രൈം സബ്സ്ക്രൈബർമാർക്ക് ആമസോൺ പ്രൈം ഗെയിമിംഗ് ആണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഇന്ത്യയുടെ വളരുന്ന ഗെയിമിംഗ് മേഖലയിലേക്ക് ആമസോൺ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.ആമസോണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഗെയിമുകൾ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് വിൻഡോസ് പിസികളിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ, 8 ഫുൾ ഗെയിമുകൾ മാത്രമാണ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. അവ രണ്ടാഴ്ചത്തേക്ക് റിഡീം ചെയ്യാവുന്നതാണ്.

കേക്ക്, സ്പിഞ്ച്, ഡെസേർട്ട് ചൈൽഡ്, ബ്രദേഴ്സ്: എ ടെയിൽ ഓഫ് സൺസ്, ബാനേഴ്സ് ഓഫ് റൂയിൻ, റോസ് റിഡിൽ 2, ദി അമേസിംഗ് അമേരിക്കൻ സർക്കസ് എന്നിവയാണ് നിലവിൽ ലഭ്യമായ സൗജന്യ ഗെയിമുകൾ. ആമസോൺ പ്രൈം ഗെയിമിൽ വാങ്ങുന്ന എല്ലാ ഗെയിമുകളും ആജീവനാന്തം വരെ ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇതിന് പുറമേ, നിരവധി തരത്തിലുള്ള ഗെയിമുകൾ ആമസോൺ പ്രൈം ഗെയിമിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 50.7 കോടിയിലധികം ഗെയിമർമാരുള്ള ഗെയിം ഹോട്ട്സ്പോട്ടായാണ് ഇന്ത്യൻ വിപണിയെ ആമസോൺ കാണുന്നത്. അതിനാൽ, കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നിരവധി ഉപഭോക്താക്കൾ ആമസോൺ പം ഗെയിമിംഗിന്റെ ഭാഗമാകുമെന്നാണ് വിലയിരുത്തൽ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.