- Trending Now:
ഏറെ കാത്തിരിക്കുന്ന ആമസോൺ ഇന്ത്യ പ്രൈം ഡേ ജൂലൈ 20, 21 തീയ്യതികളിൽ നടക്കുകയാണ്. ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട് ഹോം യാത്രയ്ക്ക് തുടക്കം കുറിക്കാൻ അലക്സയുമായി ചേർന്നുള്ള നിരവധി തെരഞ്ഞെടുപ്പുകളാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. പ്രതിദിന ജോലികൾ സുഗമമാക്കുകയും എളുപ്പമാക്കുകയും ചെയ്യുന്ന രീതിയിലാണ് അലക്സ നിങ്ങൾക്കു മുന്നിലെത്തുന്നത്. Alexa Echo smart speakers, Fire TV Stick, Alexa സ്മാർട്ട് ഹോം കോമ്പോകൾ തുടങ്ങിയവയിൽ 55 ശതമാനം വരെ ആനുകൂല്യങ്ങളാണ് പ്രൈം ഡേ 2024 ലഭ്യമാക്കുന്നത്.
നിങ്ങളുടെ സ്മാർട്ട് ഹോമിന് എങ്ങനെ തുടക്കം കുറിക്കണം എന്നത് ചിന്തിക്കുകയാണെങ്കിൽ ഇതാ പ്രൈം ഡേക്കായുള്ള ചില ടിപ്പുകൾ:
നിങ്ങളുടെ വീടിനെ ഒരു എൻറർടൈൻമെൻറ് ഹബ്ബാക്കി മാറ്റാൻ അലക്സയ്ക്കു കഴിയും. അലക്സയുമായുളള ഇക്കോ സ്മാർട്ട് സ്പീക്കറോ അലക്സ സൗകര്യമുള്ള ഏതെങ്കിലും ഡിവൈസോ ഉപയോഗിച്ച് ലളിതമായ വോയ്സ് കമാൻഡുകൾ നൽകുകയും നിങ്ങളുടെ അനുഭവങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തുകയും ചെയ്യാനാവും. നിങ്ങളുടെ പ്രിയ ഗാനങ്ങൾ കേൾപ്പിക്കുവാനോ ശബ്ദം നിയന്ത്രിക്കാനോ നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടിക തയ്യാറാക്കി നിർത്താനോ എല്ലാം Alexa യോട് ആവശ്യപ്പെടാം. ഇവയെല്ലാം പൂർണമായും ഹാൻഡ്സ് ഫ്രീ ആയും ചെയ്യാം. ഇതിനു പുറമെ Fire TV Stick വഴി വിവിധ ഉള്ളടക്കങ്ങളിലൂടെ നിങ്ങൾക്ക് വോയ്സ് കമാൻഡ് വഴി മുന്നോട്ടു പോകാനുമാകും. ഇതിന് അലക്സ് വോയ്സ് റിമോട്ട് പ്രയോജനപ്പെടുത്താം. ചെറിയ സ്മാർട്ട് ഹോം ഉപകരണങ്ങൾ പോലും ഇതിലൂടെ നിയന്ത്രിക്കാം. Alexa യുമൊത്തുള്ള Echo Smart Speaker കളിലും Fire TV Stick ഉം ഉള്ള പ്രൈം ഡേ ഓഫറുകൾ നമുക്കു പരിശോധിക്കാം.
സ്മാർട്ട് വീടുകൾ തയ്യാറാക്കാനുള്ള ഏറ്റവും എളുപ്പ മാർഗമാണ് സ്മാർട്ട് ലൈറ്റുകൾ. പക്ഷേ, നിങ്ങൾക്ക് നിലവിലുള്ള ഉപകരണങ്ങൾ സ്മാർട്ട് ആക്കാനാവും എന്ന് അറിയാമോ? നിങ്ങളുടെ ഉപകരണം സ്മാർട്ട് പ്ലഗ്ഗിൽ കുത്തുക മാത്രം ചെയ്യുക. ഇത് അലക്സ മൊബൈൽ ആപ് ഉപയോഗിച്ച് സെറ്റ് ചെയ്യുക. അതിനു ശേഷം 'അലക്സ ടേൺ ഓൺ ദി എസി' എന്നിവ പോലുള്ള കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കുക. നിങ്ങൾക്കു പരിഗണിക്കാവുന്ന ചില ഹോം കോമ്പോകളുടെ ആനുകൂല്യങ്ങൾ താഴെ:
എങ്ങനെയാണ് തുടക്കം കുറിക്കുക എന്നു നിങ്ങൾക്കിപ്പോൾ മനസിലായല്ലോ. ഇനി അത് സെറ്റ് ചെയ്യുകയും അലക്സയുമൊത്തുള്ള വോയ്സ് കൺട്രോൾ നിങ്ങളുടെ നിത്യ ജീവിതത്തെ സ്മാർട്ട് ആക്കുകയും ചെയ്യാനുള്ള വേളയാണ്. സെക്യൂരിറ്റി ക്യാമറ, എയർ പ്യൂരിഫയർ തുടങ്ങി അലക്സ ഉപയോഗിക്കാനാവുന്ന സ്മാർട്ട് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി അധിക സുരക്ഷാ കവചങ്ങളും സൗകര്യവും നേടാം. ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്ലീഷ് എന്നിവയിലൂടെ അലക്സയോടു ചോദിച്ച് നിങ്ങളുടെ വീട്ടിലെ ആർക്കും ഇതിലൂടെ മുന്നോട്ടു പോകാം. “Alexa, geyser चलादो”, “Alexa, turn off AC after 15 minutes'', or “Alexa, hall की lights dim करदो”, and let Alexa do the rest! തുടങ്ങിയവയെല്ലാം പറയുക മാത്രം മതി, ബാക്കിയെല്ലാം അലക്സ ചെയ്തു കൊള്ളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.