- Trending Now:
കൊച്ചി: ബെംഗളൂരുവിൽ ഇലക്ട്രിക്ക് വാഹന (ഇവി) ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖല നിർമിക്കുന്നതിനായി സഹകരിക്കുന്ന വ്യവസായ പങ്കാളികൾ ചേർന്ന് കാലാവസ്ഥ പ്രതിജ്ഞയിൽ (ക്ലൈമറ്റ് പ്ലെഡ്ജ്) പുതിയ സംയുക്ത പദ്ധതി ജൂൾ (ജോയിൻറ് യൂണിഫൈയിങ് ലാസ്റ്റ് മൈൽ ഇലക്ട്രിഫിക്കേഷൻഅവസാന മൈൽ വൈദ്യുതീകരണം ഏകീകരിക്കുന്ന സംയുക്ത പ്രവർത്തനം) പ്രഖ്യാപിച്ചു. 2019ൽ ആമസോണും ഗ്ലോബൽ ഒപ്റ്റിമിസവും ചേർന്ന് 2040ഓടെ കാർബൺ പുറംതള്ളൽ പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് കാലാവസ്ഥ പ്രതിജ്ഞ.
പ്രതിജ്ഞയിൽ ഒപ്പിട്ടവരും പങ്കാളികളും ചേർന്ന് 2030ഓടെ 2.65 മില്ല്യൻ യുഎസ് ഡോളറിലധികം നിക്ഷേപിക്കും. ആമസോൺ, മഹീന്ദ്ര ലോജിസ്റ്റിക്സ്, ഊബർ, എച്ച്സിഎൽടെക്ക്, മജെന്ത മോബിലിറ്റി എന്നിവർ ചേർന്ന് ഇവി ചാർജിങ് സ്റ്റേഷനുകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ നന്നായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് അവരുടെ ഇവി ശ്രേണികളുടെ ചാർജിങ് ആവശ്യതകൾ സംയോജിപ്പിക്കുകയും ചെയ്യും. ഇന്ത്യ ആസ്ഥാനമായുള്ള ഇവി ചാർജിങ് പ്ലാറ്റ്ഫോമും വ്യവസായ പങ്കാളിയുമായ കസം ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖല നിർമ്മിക്കും. പുനരുപയോഗ ഊർജ ദാതാക്കളായ ഗ്രീൻകോയും സ്ട്രാറ്റജിക് കൺസൾട്ടിംഗ് പങ്കാളിയായ ഡെലോയിറ്റും പദ്ധതിയെ പിന്തുണയ്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.