- Trending Now:
സാങ്കേതികവിദ്യ അഭൂതപൂർവ്വമായ രീതിയിൽ വളർന്നു കഴിഞ്ഞു. ആഗോളതലത്തിൽ അതിന് കൈവന്ന പ്രാധാന്യവും അതുകൊണ്ടുതന്നെ വളരെ വലുതാണ്. എന്നാൽ രാജ്യത്ത് എത്ര ശതമാനം പേർ ഇപ്പോഴും സാങ്കേതിക വിദ്യാഭ്യാസത്തിൽ അവബോധമുള്ളവരാണ് എന്ന് ചോദ്യം പ്രസക്തമാണ്.
പ്രത്യേകിച്ചും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾ. ഇത്തരത്തിൽ സാങ്കേതിക വിദ്യാഭ്യാസം നേടുന്ന നിലവിലുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചാൽ മാത്രമേ കൂടുതൽ പേർ ഈ മേഖലയിലേയ്ക്ക് കടന്നുവരാൻ താൽപര്യപ്പെടുകയുള്ളൂ.
കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ സമാനമായ മേഖലകളിൽ നിലവിൽ എൻജിനീയറിങ് ബിരുദമോ സാങ്കേതിക ബിരുദമോ പഠിക്കുന്ന പെൺകുട്ടികൾക്ക് ആമസോൺ ഒരു സ്കോളർഷിപ്പ് ഏർപ്പെടുത്തുന്നുണ്ട്. പ്രതിവർഷം 40,000 രൂപയാണ് സ്കോളർഷിപ്പ് തുക. സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 ഡിസംബർ 31-ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിദ്യാഭ്യാസത്തിന് ധനസഹായം നൽകുക മാത്രമല്ല, ആമസോണിലെ ജീവനക്കാരുടെ പേഴ്സണൽ മെന്ററിംഗും ഇവർക്ക് ലഭിക്കും. അപേക്ഷ നൽകേണ്ട വൈബ്സൈറ്റ് : https://ffe.org/amazon-future-engineer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.