Sections

പുത്തന്‍ ഓഫറുമായി ആമസോണ്‍; കുറഞ്ഞ ചെലവില്‍ വില്‍പ്പനക്കാരാകാം

Saturday, Sep 03, 2022
Reported By admin
amazon

റഫറല്‍ ഫീസില്‍ 50% ഇളവ് ലഭിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു


ഓണം മുതല്‍ ദീപാവലി വരെയുള്ള ആഘോഷ നാളുകള്‍ പ്രമാണിച്ച് പുത്തന്‍ ഓഫറുമായി ആമസോണ്‍. ഒക്ടോബര്‍ 26 വരെ ആമസോണില്‍ റജിസ്റ്റര്‍ ചെയ്യുന്ന പുതിയ വില്‍പ്പനക്കാര്‍ക്ക് റഫറല്‍ ഫീസില്‍ 50% ഇളവ് ലഭിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. വ്യവസ്ഥകള്‍ക്കു വിധേയമായിരിക്കും ഈ ഇളവ്. എല്ലാ വില്‍പ്പനക്കാരും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് നല്‍കുന്ന ഫീയാണിത്.

പ്രാദേശിക കടകളും പരമ്പരാഗത നെയ്ത്തുകാരും കരകൗശല വിദഗ്ധരും സ്റ്റാര്‍ട്ടപ്പുകളും ഡിജിറ്റല്‍ സംരംഭകരും ഉള്‍പ്പെടെ ഇരുപതിനായിരത്തില്‍ പരം വില്‍പ്പനക്കാരാണ് കേരളത്തില്‍ നിന്നും നിലവില്‍ ആമസോണിനുള്ളതെന്ന് ഫുള്‍ഫില്‍മെന്റ് ചാനല്‍സ് ഡയറക്ടര്‍ വിവേക് സോമറെഡ്ഡി പറഞ്ഞു. കസവു സാരികള്‍ മുതല്‍ ആറന്മുള കണ്ണാടി, തേങ്ങയും കയറുല്‍പ്പന്നങ്ങളും തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ആധികാരികവും വിപുലവുമായ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലുടനീളമുള്ള വില്‍പ്പനക്കാര്‍ ലഭ്യമാക്കുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.